ഉസ്മാനി ദൗലത് സ്ഥാപിതമായ യഥാർഥ വർഷം?

ഉസ്മാനീ ഭരണകൂടത്തിന്റ തുടക്കത്തെ കുറിച്ച് ഒട്ടനവധി അഭിപ്രായഭിന്നതകൾ നിലവിലുണ്ട്. ആദ്യം സെൽജൂഖികളുടെ കീഴിലായി തുടങ്ങി പിന്നീട് സ്വതന്ത്രമായി ഉയർന്നുവന്നതിനാൽ തന്നെ അസ്ഥിവാരമിട്ട യഥാർത്ഥ വർഷം ഏത് എന്നതിൽ ചരിത്രഗവേഷകർക്ക് ഏകാഭിപ്രായമില്ല.


Ottoman Empire starting year


1) തുർക്കിയിലെ ചില ഔദ്യോഗിക രേഖകൾ 1300 ആണ് ആരംഭ വർഷം ആയി കണക്കാക്കുന്നത്.
(1300-Jan 27/ ഹി. 699)


2) ചില ചരിത്രഗവേഷകർ 1299 ആണ് ഉസ്മാനികളുടെ ആരംഭ വർഷമായി കണക്കാക്കുന്നത്.
ഉസ്മാനി ദൗലത്തിന്റെ പ്രശസ്തി ഒരുപാട് ഉയരാൻ നിദാനമായ ആയ 'ഇനഗോൾ ഫത്ഹ്' അരങ്ങേറിയ വർഷം ആയതുകൊണ്ടാണ് പലരും ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയത്. ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ഉറച്ച കോട്ടയായിരുന്നു 'ഇനഗോൾ' ഉസ്മാൻ ഗാസിയും തുർഗുത് ആൽപ് എന്ന പടയാളി യും ചേർന്ന് പിടിച്ചടക്കിയത് ഉസ്മാനികൾക്ക് ബൈസന്റൈൻ സാമ്രാജ്യത്തിന്റെ മണ്ണിൽ നന്നായി ആധിപത്യം ചെലുത്താൻ സഹായകമായി.


3) അലാവുദ്ദീൻ കൈക്കൂബാദ് ||| (1296-1301) എന്ന സെൽജൂഖി ഭരണാധികാരി ഉസ്മാൻ ഗാസിയുടെ യുദ്ധ വിജയങ്ങളിൽ സന്തോഷവാനായി പാരിതോഷികം എന്നോണം ഉസ്മാൻ ഗാസിക്കു ചില സ്ഥാനങ്ങൾ നൽകുകയും ആദരിക്കുകയും ചെയ്തിരുന്നു അദ്ദേഹം ഉസ്മാൻ ഖാസിയെ 'ഉസ്മാൻ ശാഹ്' എന്ന് അഭിസംബോധനം ചെയ്തിരിന്നു എന്നും പറയപ്പെടുന്നുണ്ട്. അതിനുശേഷമാണ് ഉസ്മാനികൾ സ്വതന്ത്രഭരണം തുടങ്ങിയത് എന്നും അഭിപ്രായമുണ്ട്

4) ചില ഗവേഷകർ 1289 ആണ് ആരംഭ വർഷമായി കണക്കാക്കുന്നത്. ഈ വർഷമാണ് 'കറചഹിസാർ കോട്ട' കീഴടക്കിയത്. കോട്ട കീഴടക്കിയതിന് ശേഷം ഒരു പാട് മുസ്‌ലിം സമൂഹം അവിടെ താമസമാക്കി. ആളുകൾ വർദ്ധിച്ചപ്പോൾ വെള്ളിയാഴ്ചകളിൽ ജുമുഅ: തുടങ്ങണമെന്ന് അവർ ആഗ്രഹിച്ചു. ഈ ആവശ്യവുമായി അവർ അക്കാലത്തെ അറിയപ്പെട്ട കർമശാസ്ത്ര വിശാരദനായ തുർസുൻ ഫഖീഹിനെ സമീപിച്ചു.

ജുമുഅയും ഖുത്ബയും തുടങ്ങണമെങ്കിൽ സെൽജൂഖി സുൽത്താന്റെ സമ്മതം വേണമെന്ന് അദ്ദേഹം വിധി പറഞ്ഞു. ദൗർഭാഗ്യകരമെന്ന് പറയട്ടെ, മംഗോളുകളുടെ തുരു തുരെയുള്ള അധിനിവേശങ്ങൾ കാരണമായി അക്കാലത്തെ സുൽത്താൻ ഒരു മംഗോളിയൻ പപ്പറ്റായി മാറിക്കഴിഞ്ഞിരുന്നു. അതിനാൽ തന്നെ ഉസ്മാൻ ഗാസി പ്രകോപിതനായി:

Ottoman Empire starting year



"ഞാൻ ആരുടെയും സ്വേച്ഛാധിപത്യത്തിനു കീഴിലല്ല. ഈ കോട്ട ഞാൻ എന്റെ വാൾ കൊണ്ട് കീഴടക്കിയതാണ്.
അനാതോലിയയുടെ സുൽത്താന് നിലവിൽ എന്ത് അധികാരമാണ് ഉള്ളത് ?. എനിക്കും എന്റെ ജനതക്കും ആ സുൽത്താനെ ആവശ്യമില്ല."

ഈ പ്രഖ്യാപനത്തിന് ശേഷമാണ് സ്വതന്ത്ര്യമായ ദൗലത്ത് സ്ഥാപിതമായത് എന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.

ശേഷം ഉസ്മാൻ ഗാസിയുടെ അനുവാദപ്രകാരം തന്നെ കറചഹിസാറിൽ ജുമുഅ: ആരംഭിക്കുകയും തുർസുൻ ഫഖീഹ് തന്നെ ഖുത്ബക്ക് നേതൃത്വം നൽകുകയും ചെയ്തു.



Reference:
• Osmanlı History 1289-1922, by Mehmet Maksudoğlu
•  Ottoman History: Misperceptions and Truths
Book by Ahmet Akgunduz and Said Öztürk

Post a Comment

Previous Post Next Post