ആറു നൂറ്റാണ്ടിലേറെക്കാലം മുസ്ലിം ലോകത്തിന്റെ കടിഞ്ഞാണേന്തിയ നേതൃത്വമാണ് ഉസ്മാനികൾ. ലോക മുസ്ലിംകൾക്ക് ദിശാബോധം നൽകിയിരുന്ന അബ്ബാസി ഖിലാഫത് ക്ഷയിച്ചു തുടങ്ങിയപ്പോൾ ഒരു പുതിയ നേതൃത്വത്തിന് വേണ്ടി മുസ്ലിം ഹൃദയങ്ങൾ വെമ്പുകയായിരുന്നു. നീണ്ട കാലം മംഗോളുകൾക്കും ബൈസാന്റൈനുമെതിരെ നില കൊണ്ട് മുസ്ലിം സ്വത്വം ഉയർത്തിപ്പിടിച്ചിരുന്ന സെൽജൂഖികളും പതിയെ അന്ത്യത്തോടടുത്തു തുടങ്ങി. ചെറിയ ചെറിയ പ്രവിശ്യകളിലെ ഖബീലകൾ ചേരി തിരിഞ്ഞാക്രമിച്ചു ശത്രുക്കൾക്ക് അവനവനെ തന്നെ ഇരയാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് മുസ്ലിം ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ദൈവ നിയോഗമെന്നോണം ഒരു ഗോത്രം രംഗത്തെത്തുന്നത് .
ഓഗുസ് പരമ്പരയിൽ വരുന്ന കായി ഗോത്രം ഏഷ്യ മൈനറിലെ വൻ ശക്തിയായി ഉയർന്നു വന്നു. എർതുഗ്രുൽ ഗാസിയെന്ന വിപ്ലവ നായകന് ശേഷം മകൻ ഉസ്മാൻ എന്ന അത്ഭുത യുവാവ് അരങ്ങിലെത്തി. പരസ്പരം പോരടിച്ചിരുന്ന തുർക്കി ഗോത്രങ്ങളെ ഒരു പതാകക്ക് കീഴിൽ അണി നിരത്താൻ ഉസ്മാൻ ഗാസിക്കായി.
അടിയുറച്ച ഈമാനോടെയും തന്റെ ആത്മീയ ഗുരുവായ ഷെയ്ഖ് എദബാലിയുടെ കരുത്തുറ്റ ഉപദേശങ്ങളോടെയും ഉസ്മാൻ ഗാസിയെന്ന അത്ഭുത നായകൻ പതിയെ മുസ്ലിംകൾ പാടെ നഷ്ട്ടപ്പെട്ടെന്ന് കരുതിയ സർവാംഗീകൃതമായ ഒരു നേതൃത്വത്തെ പുനർസ്ഥാപിക്കുകയായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടോടെ
മംഗോളുകളും കുരിശു പടയാളികളും നശിപ്പിച്ചു കളഞ്ഞ സൽത്തനത്തുകൾക്ക് പകരമായി ഒരു പുതിയ ദൗലത്ത് ഏഷ്യ മൈനറിൽ തറക്കല്ലിട്ടത് കഴിഞ്ഞിരുന്നു.
جعل الله هذه المشروع الحديث ملتبسا بالفوز ووفقك الله للدوام علي هذا
ReplyDelete