മാഹ്‌യ: റമളാനെ വരവേൽക്കുന്ന വിളക്കു മാന്ത്രികതകൾ

Mahya Ottoman Ramadan Tradition

റമളാൻ ആഗതമാകുന്നതോടെ ഒട്ടോമൻ നഗരങ്ങൾ വർണാഭമാകും. റമളാനെ വരവേറ്റുകൊണ്ട് തുർക്കികൾ പള്ളികളുടെ മിനാരങ്ങളിൽ വിളക്കുകൾ കൊണ്ട് സ്വാഗത വചനങ്ങൾ എഴുതിപ്പിടിപ്പിക്കാറുണ്ടായിരുന്നു. ഓട്ടോമൻ കാലത്തെ ആ ആചാരം തുർക്കികൾ ഇന്നും നിലനിർത്തുന്നുണ്ട്. വിളക്കുകൾക്ക് പകരം എൽ.ഇ.ഡികളിലേക്ക് മാറിയെന്നു മാത്രം.

 ദൂരെ നിന്ന് വീക്ഷിക്കുന്നവർക്കും കാണാവുന്ന രീതിയിലാണ് പള്ളി മിനാരങ്ങൾക്കിടയിൽ ഈ കലാവിരുത് ഒരുക്കുക. വിശ്വാസികൾക്ക് സന്തോഷമേക്കുന്ന സന്ദേശങ്ങളോ റമളാനുള്ള വരവേൽപുകളോ അടങ്ങിയായിരിക്കും എഴുത്തുകൾ.

ഉസ്മാനികൾ എന്ന് മുതലാണ് ഈ കലാവിരുത് ആരംഭിച്ചത് എന്നതിന് കൃത്യമായ തെളിവില്ല. സുൽത്താൻ മുറാദ് മൂന്നാമൻ്റെ(1588) ചരിത്ര ഗ്രന്ഥങ്ങളിൽ ഇവയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. 

Mahya Türkiye

ഓട്ടോമൻ വാസതുശിൽപ മാതൃകകളിലുള്ള പള്ളികൾ അധികവും രണ്ട് ഭാഗത്തും മിനാരങ്ങളുള്ളവയായിരുന്നത് കൊണ്ട് മിനാരങ്ങൾക്കിടയിലായിരുന്നു ഇത് സജ്ജീകരിച്ചിരുന്നത്. 

തുടക്കം:

1614 ൽ ഫാതിഹ് മസ്ജിദിൽ മുഅദ്ദിനായിരുന്ന കാലിഗ്രഫർ ഹാഫിള് അഹ്മദ് കെഫവി പള്ളിയുടെ രണ്ട് മിനാരങ്ങൾക്കിടയിൽ ഭംഗിയായ എഴുത്തുകൾ കൊണ്ട് അലങ്കരിച്ച ഒരു ചിത്രം വരച്ച് സുൽത്താൻ അഹ്മദ് ഒന്നാമത് സമർപ്പിച്ചു. 

ചിത്രം ഏറെ ഇഷ്ടപ്പെട്ട സുൽത്താൻ അത് പോലെ റമളാനിൽ പള്ളിയുടെ മിനാരങ്ങൾ ക്കിടയിൽ ഭംഗിയായി എഴുത്തുകൾ സൃഷ്ടിക്കാൻ കൽപ്പിച്ചു. പുതുതായി പണി പൂർത്തിയായ Blue Mosque ൽ തന്നെ അത് ആദ്യമായി പരീക്ഷിച്ചു. തുടർന്നുള്ള വർഷങ്ങളിൽ അതൊരു റമളാൻ ചര്യയായി മാറി എന്നാണ് പറയപ്പെടുന്നത്. 

Mahya Ramadan

തുടർന്ന് മറ്റു പള്ളികളിലും ഇത് പരീക്ഷിക്കാൻ തുടങ്ങി. അതിന്റെ ഭാഗമായി ചെറിയ മിനാരങ്ങൾ മാത്രമുണ്ടായിരുന്ന 'അയ്യൂബ് സുൽത്താൻ മസ്ജിദി'ൻ്റെ മിനാരങ്ങൾ ഉയരം കൂട്ടി പുതുക്കിപ്പണിതു. 1724 ൽ ആയാസോഫിയ മസ്ജിദിൽ മാഹ് യ സ്ഥാപിക്കുന്നതിനായി 9,000 വെള്ളി നാണയങ്ങൾ അനുവദിച്ച് കൊണ്ട് സുൽത്താൻ അഹ്മദ് മൂന്നാമൻ ഉത്തരവിറക്കിയിരുന്നു.

മാഹ്‌യയിലെ എഴുത്തുകൾ:

മൂന്നു തട്ടുകളിലായി 'ഥുലുത്' എഴുത്ത് രീതിയാണ് ഉസ്മാനികൾ അധികവും ഉപയോഗിച്ചിരുന്നത്. 

സൂറതുൽ ഫത്ഹിൻ്റെ ആദ്യ സൂക്തം, 

ما شاء الله, بسم الله , لیله قدر  

തുടങ്ങിയവയും റമളാൻ അവസാനിക്കുന്ന സമയത്ത് الوداع (farewell), الفراق (separation) തുടങ്ങിയ എഴുത്തുകളും അതിൽ അടങ്ങിയിരുന്നു. 

ബാൽകൻ യുദ്ധ സമയത്ത്

 هلال احمری اونوتما

 (Don’t forget the Red Crescent) 

 وطنی سومك ایماندندر 

 (Love of Motherland stems from faith).

തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു. 

Mahya

ഇന്നും മാഹ് യകളിൽ വ്യത്യസ്ത രീതിയിലുള്ള എഴുത്തുകൾ പ്രത്യക്ഷപ്പെടാറുണ്ട്.

“Merhaba ya sehr-i Ramazan” (Hello oh month of Ramadan),

“Oruc tut, sıhhat bul” (Fast and you will be healthy),

“On bir ayın Sultanı” (The Sultan of the eleven months),

“Zekat Malı Artırır” (Alms increase wealth),

“Şefaat ya Rasulullah” (Intercession [Shafa’ah] oh the Messenger of Allah),

“La ilahe Illallah” (There is no god but Allah),

“Elveda ya sehr-i Ramazan” (Farewell oh the month of Ramadan);

എല്ലാവർഷവും മെയ് 29 ന്, കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കിയ ദിവസം ആചരിക്കുന്നതിൻ്റെ ഭാഗമായി 

 “Yüce Fatih ruhun şad olsun” (Oh noble Fatih, may Allah bless your soul) തുടങ്ങിയ മാഹ്‌യകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

മാഹ് യ നിർമാതാക്കൾക്ക് ഓട്ടോമൻ കാലത്ത് നല്ല അംഗീകാരമുണ്ടായിരുന്നു. വിളക്കുകൾ കൊണ്ട് വർണാഭമായ രീതിയിൽ എഴുത്തുകൾ സൃഷ്ടിച്ചെടുക്കുന്നത് കുറച്ച് പ്രയാസമേറിയ ഉദ്യമം തന്നെയായിരുന്നു.

Post a Comment

Previous Post Next Post