Ireland Great Famine memorial |
ഐറിഷ് കൾച്ചറിൽ ഉരുളക്കിഴങ്ങുകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. നൂറ്റാണ്ടുകളായി അവരുടെ പ്രധാന ഭക്ഷണ സ്രോതസ്സും ഇത് തന്നെയണ്.
പത്തൊമ്പതാം നൂറ്റാണ്ടിൽ അയർലൻഡിൽ ഉണ്ടായ 7 വർഷം നീണ്ടുനിന്ന ക്ഷാമം ഒരു മില്യണിലേറെ പേരുടെ ജീവനെടുത്തു. ഉരുളക്കിഴങ്ങുകൾക്ക് ബാധിച്ച പ്രത്യേക തരം ഫങ്കസുകൾ കാരണമായിരുന്നു ഇത്. അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്നു അയർലൻഡ്.
അയർലൻഡിൻ്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഈ ക്ഷാമം കാരണമായി പലരും അന്യദേശങ്ങളിലേക്ക് കുടിയേറി തുടങ്ങി. എന്നാൽ പാവപ്പെട്ട ജനങ്ങൾ അവിടെത്തന്നെ തങ്ങി. അവർ ഭയാനകമായ പല അസുഖങ്ങൾക്കും വിധേയരായി.
1847 ലായിരുന്നു ക്ഷാമം അതിൻറെ മൂർദ്ധന്യാവസ്ഥയിലെത്തിയത്. ക്ഷാമത്തിനപ്പുറം മാരകമായ പല രോഗങ്ങളും ജനങ്ങളെ ഉലച്ചു.
ഓട്ടോമൻ സഹായം
ഒരുപാട് മൈലുകൾ ദൂരെ ഓട്ടോമൻ തലസ്ഥാനമായ ഇസ്താംബൂളിൽ സുൽത്താൻ അബ്ദുൽ മജീദ് അദ്ദേഹത്തിൻറെ അയർലാൻഡ് കാരനായ ദന്തഡോക്ടർ വഴി ഈ അവസ്ഥകളെല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു.
കാര്യങ്ങളുടെ ഭീകരത മനസ്സിലായ സുൽത്താൻ ഉടനെ തന്നെ പതിനായിരം പൗണ്ട് സഹായമായി പ്രഖ്യാപിച്ചു. പക്ഷേ വിക്ടോറിയ രാജ്ഞി അതിനുമുമ്പ് തന്നെ 2000 പൗണ്ട് സഹായമായി പ്രഖ്യാപിച്ചത് കൊണ്ട് അതിനേക്കാൾ ഉയർന്ന സഹായം സ്വീകരിക്കാൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇത് കാരണമായി സുൽത്താന് തൻറെ സഹായം ആയിരം പൗണ്ട് ആക്കി ചുരുക്കേണ്ടിവന്നു.
പക്ഷേ സുൽത്താൻ അതുകൊണ്ട് മതിയാക്കിയില്ല. ഭക്ഷണവും മെഡിസിനും മറ്റു അവശ്യവസ്തുക്കളും അടങ്ങിയ മൂന്നു കപ്പലുകൾ സുൽത്താൻ അയർലാൻഡിലേക്ക് അയച്ചു. പക്ഷേ പുറം ദേശങ്ങളിൽ നിന്നുള്ള കപ്പലുകളെ സ്വീകരിക്കാൻ ബ്രിട്ടീഷ് അധികാരികൾ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ തലസ്ഥാനമായ Dublin ലോ അടുത്ത പ്രധാന നഗരമായ Crok ലോ കപ്പലുകൾ നങ്കൂരമിടാൻ സാധിച്ചില്ല.
ഇത് കാരണമായി ഓട്ടോമൻ കപ്പലുകൾക്ക് കൂടുതൽ വടക്കോട്ട് സഞ്ചരിച്ച് Droghede തുറമുഖത്ത് നങ്കൂരമിടേണ്ടി വന്നു. 173 വർഷങ്ങൾക്കുശേഷം ഇന്നും ഇവിടുത്തുകാർ ഉസ്മാനികളുടെ സഹായഹസ്തങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.
അയർലൻഡിലെ പലയിടങ്ങളിലും ഈ സഹായങ്ങൾക്ക് പ്രത്യുപകാരമായി തല നിർമിതികളും കെട്ടിപ്പടുത്തതായി കാണാം.
2010 ൽ അങ്കാറ സന്ദർശിച്ച ഐറിഷ് പ്രസിഡൻറ് സ്മരിച്ചു: "Drogheda ക്കാർ അവരുടെ Coat of arms ൽ നിങ്ങളുടെ ചന്ദ്രക്കലയും നക്ഷത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്."
Drogheda യിൽ പലയിടങ്ങളിലും ഉസ്മാനി ചിഹ്നങ്ങൾ കാണാം. അവരുടെ പ്രാദേശിക പ്രാദേശിക ഫുട്ബോൾ ക്ലബായ Drogheda United ൻ്റെ ലോഗോയിലും തുർക്കികളുടെ ചന്ദ്രക്കലയും നക്ഷത്രവും കാണാം.
കടപ്പാട് : Anadolu Agency