ഖുദ്സിന് വേണ്ടിയുള്ള ചെറുത്തു നിൽപുകൾ

Abdülhamid's struggle for palastine

ഫലസ്തീൻ എന്നും മുസ്‌ലിംകളുടെ കീഴിൽ തന്നെയായിരിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു സുൽത്താൻ അബ്ദുൽ ഹമീദ്. അതിനുവേണ്ടി തന്റെ ഭരണകാലമത്രയും അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. 

"ഉസ്മാനികൾ എന്നെങ്കിലും ഫലസ്തീൻ വിഷയത്തിൽ നിന്ന് പിന്മാറിയാൽ അന്നുമുതൽ ഫലസ്തീനിൽ രക്തച്ചൊരിച്ചിൽ അവസാനിക്കില്ല"

 എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകാറുണ്ടായിരുന്നു.

ജൂതരാഷ്ട്ര പിതാവായ തിയഡോർ ഹെർസലുമായുള്ള അദ്ദേഹത്തിൻറെ കൂടിക്കാഴ്ച പ്രസിദ്ധമാണ്.  ഫലസ്തീൻ ജൂതന്മാർക്ക് വിട്ട് നൽകണമെന്ന  ആവശ്യവുമായി പലതവണ സുൽത്താനെ കാണാൻ വേണ്ടി ഹെർസൻ ശ്രമിച്ചിരുന്നു. അവസാനം 1901 ലാണ് അദ്ദേഹത്തിന് അവസരം ഒരുങ്ങുന്നത്.

മുസ്‌ലിംകളുടെ ഖലീഫയുടെ മുന്നിലെത്താൻ ലഭിച്ച അവസരം ഹെർസൽ പാഴാക്കിയില്ല. ഉസ്മാനികൾക്ക് വിദേശരാജ്യങ്ങളിൽ വീട്ടാനാവുന്നതിനുമപ്പുറം കടങ്ങൾ ഉണ്ടായിരുന്ന സമയമായിരുന്നു അത്. അതിൽ പല കടങ്ങളും വീട്ടിത്തീർക്കാൻ അബ്ദുൽ ഹമീദ് തന്റെ ഭരണകാലമത്രയും ശ്രമിച്ചിരുന്നു.  ഹെർസൽ മുന്നോട്ടുവെച്ച ഓഫറും കടങ്ങൾ സംബന്ധിയായിരുന്നു.  ഫലസ്തീനിൽ ജൂതന്മാരെ പ്രവേശിക്കാൻ അനുവദിക്കുകയും ഭരണാവകാശം ജൂതർക്ക് നൽകുകയും ചെയ്താൽ ഉസ്മാനികളുടെ ഭാരിച്ച വിദേശ കടങ്ങൾ മുഴുവൻ ഞങ്ങൾ വീട്ടിത്തരികയും യൂറോപ്യൻ രാജ്യങ്ങളിൽ സുൽത്താന് വേണ്ടി പ്രചാരണങ്ങൾ നടത്തുകയും ചെയ്യാമെന്നായിരുന്നു സിയോണിസ്റ്റുകളുടെ ഓഫർ.

Masjid Al Aqsa
(Masjid Al Aqsa)

ഇത് കേട്ടയുടെ ക്ഷുഭിതനായ എഴുന്നേറ്റുനിന്ന് സുൽത്താൻ പറഞ്ഞു.  

"എൻറെ രാജ്യത്തിൻറെ ഒരിഞ്ചു ഭൂമിപോലും ഞാൻ ആർക്കും വിൽക്കാൻ പോകുന്നില്ല, കാരണം ഈ രാജ്യം എൻറെ മാത്രം അവകാശത്തിലുള്ളതല്ല. എൻറെ സമുദായത്തിന്റേത് കൂടിയാണ്. ഈ ഭൂമികൾ ഞങ്ങൾ രക്തം ചൊരിഞ്ഞു നേടിയതാണ്. അതുകൊണ്ട് ഞങ്ങളുടെ രക്തം ചിന്തി മാത്രമേ നിങ്ങൾക്ക് ഇവ പിടിച്ചെടുക്കാൻ ആവൂ."

അദ്ദേഹം ക്ഷുഭിതനായി തുടർന്നു: 

"എൻറെ കാെക്കിൽ ജീവനുള്ളിടത്തോളം ഫലസ്തീൻ ഇസ്‌ലാമിക ഖിലാഫത്തിൽ നിന്ന് മുറിഞ്ഞു പോകുന്നതിനേക്കാൾ എൻറെ സ്വന്തം ശരീരത്തിലേക്ക് കത്തി കുത്തിക്കയറ്റുന്നതിനെയാണ് ഞാൻ തെരഞ്ഞെടുക്കുക. ജീവിച്ചിരിക്കെ ഞങ്ങളുടെ ശരീര ഭാഗങ്ങൾ മുറിച്ചുമാറ്റാൻ ഞാൻ അനുവദിക്കില്ല."

ഖുദ്സ് താൻ ജീവിച്ചിരിക്കുന്ന കാലത്തോളം ജൂതൻമാർക്ക് വിട്ട് കൊടുക്കില്ലെന്ന് ഖലീഫയുടെ ദൃഢനിശ്ചയമായിരുന്നു. ഖുദ്സിനെ സംരക്ഷിക്കാൻ വേണ്ടി പല പദ്ധതികളും സുൽത്താൻ നടപ്പിലാക്കിയിരുന്നു.


References:

1. مذكرات السلطان عبد الحميد الثاني




1 Comments

Previous Post Next Post