മദീനയിൽ നിന്ന് ഏറെ അകലത്തായിരുന്ന തങ്ങളുടെ ഭരണകേന്ദ്രമെങ്കിലും മനസ്സ് കൊണ്ട് എന്നും മദീനയിൽ ജീവിച്ചവരായിരുന്നു ഉസ്മാനികൾ. മക്കയും മദീനയും അവരുടെ ഭരണത്തിന് കീഴിൽ വന്നപ്പോൾ മുൻഗാമികൾക്ക് വിപരീതമായി 'ഹാകിമുൽ ഹറമൈൻ' എന്ന ശീർഷകത്തിന് പകരം 'ഖാദിമുൽ ഹറമൈനിശ്ശരീഫൈൻ' (മക്കയുടെയും മദീനയുടെയും സേവകൻ) എന്ന് വിശേഷിക്കപ്പെടണമെന്ന നിർബന്ധബുദ്ധിയായിരുന്നു ഓട്ടോമൻ സുൽത്താന്മാർക്ക്.
അവരുടെ പ്രവാചക പ്രകീർത്തന പദ്യഗദ്യങ്ങൾ അനവധിയാണ്. ഓട്ടോമൻ തുർക്കിഷ് ഭാഷയിൽ സുൽത്താന്മാരും സൂഫിവര്യന്മാരും രചിച്ച മദ്ഹ്ഗീതങ്ങൾ ഇന്നും തുർക്കിയിൽ പാരായണം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് 'മൗലിദെ ശരീഫ്' എന്ന പേരിൽ അറിയപ്പെടുന്ന പതിനഞ്ചാം നൂറ്റാണ്ടിൻ്റെ ആദ്യത്തിൽ വിരചിതമായ 'വസീലതുന്നജാത്ത്' എന്ന മൗലിദ് ഗ്രന്ഥം.
അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം ഇന്നും തുർക്കികൾക്കിടയിൽ പ്രസിദ്ധവും സർവാംഗീഗൃതവുമാണ് ഈ മൗലിദ് ഗ്രന്ഥം. പൊതുവെ കണ്ടുവരുന്ന അറബി ഭാഷയിലുള്ള മൗലിദുകളിൽ നിന്ന് വിഭിന്നമായി അതേ ശൈലിയിൽ ഒട്ടോമൻ തുർക്കിഷ് ഭാഷയിലാണ് ഇതിൻ്റെ ആവിഷ്കാരം. 'ഫാഇലാതുൻ ഫാഇലതുൻ ഫാഇലുൻ' എന്ന അറബി ഗദ്യശൈലിയാണ് ഇതിലും പിന്തുടരുന്നത്.
പതിനാലാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ ബുർസയിലെ 'ഉലു ജാമി' (ഗ്രാൻ്റ് മസ്ജിദ്)യിൽ പ്രധാന ഇമാമായി സേവനമനുഷ്ഠിച്ചിരുന്ന സുലൈമാൻ ചെലേബി എന്ന സൂഫി പണ്ഡിതനാണ് ഈ മൗലിദിൻ്റെ രചയിതാവ്. 1409 ലാണ് ഇത് വിരചിതമാവുന്നത്. 1402 ലെ തിമൂരികളുമായുള്ള അങ്കാറയുദ്ധത്തിലെ സുൽത്താൻ ബായസീൻ്റെ പരാജയത്തിന് ശേഷം അദ്ദേഹത്തിൻ്റെ മക്കൾക്കിടയിൽ അധികാരത്തിന് വേണ്ടിയുള്ള ശക്തമായ വടംവലികൾ നടന്നിരുന്ന കലുഷിതമായ രാഷ്ട്രീയ സാഹചര്യമായിരുന്നു അത്.
ഏറെക്കാലം ഓട്ടോമൻ തലസ്ഥാനമായിരുന്ന ബുർസ തുർക്കിയിലെ ഏറെ പ്രാധാന്യമേറിയ നഗരമാണ്. തലസ്ഥാനനഗരിയിലെ പ്രധാന പള്ളി എന്ന നിലയിൽ തന്നെ പുറം ലോകത്തും ഏറെ പ്രശസ്തമായിരുന്നു ബുർസയിലെ ഗ്രാൻസ് മസ്ജിദ്. പേർഷ്യയിൽ നിന്നും അറേബ്യയിൽ നിന്നും മറ്റുമായി വിവിധ പണ്ഡിതർ പലപ്പോഴായി പള്ളിയിലെത്തും. പലരും പ്രസിദ്ധരായിരിക്കും. ഇത്തരത്തിൽ പുറമെ നിന്ന് വരുന്ന പണ്ഡിതന്മാരോട് ചെറിയ രീതിയിൽ ഉൽബോധന ഭാഷണങ്ങളും ദർസുകളും നടത്താൻ ആവശ്യപ്പെടുന്നത് തുർക്കികളുടെ ശീലമായിരുന്നു. അത്തരമൊരു വേദിയിലാണ് ഈ മൗലിദ് രചനക്കാധാരമായ പശ്ചാത്തലമൊരുങ്ങുന്നത്.
പള്ളിയിലെത്തിയ ഒരു ഇറാനി പ്രഭാഷകൻ തൻ്റെ സംസാരത്തിനിടയിൽ മുഹമ്മദ് നബി(സ)യും ഈസാ നബിയും ഒരേ സ്ഥാനീയാരാണ് എന്ന് സ്ഥാപിക്കാൻ വേണ്ടി "അവന്റെ ദൂതരിൽ ആർക്കിടയിലും ഒരു വിവേചനവും കൽപിക്കുന്നില്ല"(2:285) എന്ന ഖുർആൻ സൂക്തം പരാമർശിച്ചു. ഉടനടി സദസ്സിൽ നിന്ന് ഒരു അറബി പണ്ഡിതൻ എഴുന്നേറ്റ് ഈ വാദത്തെ ശക്തമായി എതിർക്കാൻ തുടങ്ങി. അതിനായി അതേ അധ്യായത്തിൽ തന്നെ പരാമർശിക്കുന്ന "ആ ദൈവദൂതന്മാരില്‍ ചിലരെ മറ്റുചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു"(2:253) എന്ന സൂക്തവും അദ്ദേഹം ഓതിക്കേൾപ്പിച്ചു. പക്ഷെ, പ്രാസംഗികൻ തൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ബുർസയിലെ അനവധി പേർ അദ്ദേഹത്തിൻ്റെ ഭാഗം ചേരുകയും ചെയ്തു. പ്രസംഗശേഷം പള്ളിക്ക് പുറത്ത് വെച്ചും ഇരുവരും ഏറ്റുമുട്ടി. വാദങ്ങളുടെ മൂർച്ഛ കൊണ്ട് ഒടുവിൽ ആ അറബി പണ്ഡിതൻ ഇറാനി പണ്ഡിതൻ്റെ വാദഗതിയെ പരാജയപ്പെടുത്തി. ആദ്യത്തെ സൂക്തം കൊണ്ട് അർഥമാക്കുന്നത് പ്രവാചകത്വത്തിൻ്റെ വിഷയത്തിൽ എല്ലാ നബിമാരും സമന്മാരാണ് എന്നത് മാത്രമാണെന്നും ശ്രേഷ്ഠത പരിഗണിക്കുമ്പോൾ മുഹമ്മദ് നബി (സ) തന്നെയാണ് ഉയർന്ന് നിൽക്കുന്നതെന്നും അദ്ദേഹം സ്ഥാപിച്ചു.
ഇതിനെല്ലാം സാക്ഷിയായ പള്ളിയിലെ ഇമാമായിരുന്ന സുലൈമാൻ ചെലേബി ഇറാനിയൻ പ്രഭാഷകന്റെ വാദത്തെ എതിർത്തുകൊണ്ട് പിന്നീട് അല്പം കവിതയെഴുതി.
ഇതായിരുന്നു ആ വരികളുടെ രത്നച്ചുരുക്കം. ഈ വരികൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചപ്പോൾ അദ്ദേഹം പിന്നീട് അതൊരു കാവ്യസമാഹാരമാക്കി മാറ്റുകയായിരുന്നു.
പൊതുവെ പ്രസിദ്ധമായ ചരിത്രം ഇങ്ങനെയാണെങ്കിലും മറ്റു പല ആഖ്യാനങ്ങളും ഈ മൗലിദിൻ്റെ രചനാ പശ്ചാത്തലവുമായി ബന്ധപ്പെട്ട് കാണാനാവും. അറബി ഭാഷയിൽ അനവധി മൗലിദുകൾ വ്യാപകമായിരുന്നപ്പോൾ ഓട്ടോമൻ തുർക്കിഷിലും അങ്ങനെയൊന്നുണ്ടാവണമെന്നാഗ്രഹിച്ച അക്കാലത്തെ സുൽത്താൻ ആവശ്യപ്പെട്ടതുപ്രകാരം അദ്ദേഹം രചന നടത്തിയതാണെന്നും അഭിപ്രായമുണ്ട്. രചയിതാവ് സുലൈമാൻ ചെലേബിയാണെന്ന കാര്യം അവിതർക്കിതമാണ്. 1421ൽ ബുർസയിൽ വെച്ച് തന്നെ വഫാതായ അദ്ദേഹത്തിൻ്റെ മഖ്ബറ ഇന്നും സന്ദർശന കേന്ദ്രമാണ്.
അതിനു മുമ്പുണ്ടായിരുന്ന അറബി മൗലിദുകൾ സ്വീകരിച്ചിരുന്ന ഹദീസും ബൈത്തും ഇടകലർത്തിയുള്ള ശൈലിയിൽ നിന്ന് വിഭിന്നമായി ബൈത്തുകൾ മാത്രം ഉൾക്കൊള്ളിച്ചാണ് വസീലതുന്നജാത്തിന്റെ ഘടന. 'ഫാഇലാതുൻ ഫാഇലാതുൻ ഫാഇലുൻ' എന്ന അറബി കാവ്യശാസ്ത്രത്തിലെ 'റമൽ ബഹ്റി'ലാണ് ബൈത്തുകളുടെ കോർവ. ലളിതമായ പദങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ട് രചിക്കപ്പെട്ടതിനാൽ തന്നെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനഃപാഠമാക്കാനും ആശയങ്ങൾ ഗ്രഹിക്കാനും സാധ്യമാണ് എന്നതും ഈ മൗലിദിന്റെ ജനകീയതയുടെ കാരണമാണ്.
മൗലിദ് ആരംഭിക്കുന്നത് ഇങ്ങനെയാണ്:
തുർക്കികൾ 'മൗലിദെ ശരീഫ്' എന്ന് നിരുപാധികം വിശേഷിപ്പിക്കുന്ന വസീലതുന്നജാത്ത് മൗലിദിനെ ഇങ്ങനെ പല ഭാഗങ്ങളാക്കി നിർണയിക്കാം:
1. മുനാജാത്(തൗഹീദ് ബഹ്ർ): അല്ലാഹുവിന്റെ നാമത്തിൽ തുടങ്ങുന്ന ആദ്യ ശകലങ്ങൾ,
2. രചയിതാവിന് വേണ്ടിയുള്ള പ്രാർത്ഥന
3. 'നൂറേ മുഹമ്മദി': മുഹമ്മദ് നബി(സ)യുടെ 'പ്രകാശം' പ്രപഞ്ചസൃഷ്ടിപ്പിനും മുമ്പ് ഉണ്ടെന്നും അത് മറ്റുപ്രവാചകരിലൂടെ കടന്നുവന്ന് അവരിലെത്തി എന്നും പ്രതിപാദിക്കുന്ന ഭാഗം.
4. വിലാദത് ബഹ്ർ, മർഹബ ബഹ്ർ: തിരുജന്മത്തെ വർണിക്കുന്ന ഭാഗം.
5. പ്രവാചകരുടെ മുഅജിസത്തുകൾ
6. മിഅറാജ് യാത്ര
7. പ്രവാചക വിശേഷണങ്ങൾ
8. വഫാത്
9. ഉപസംഹാരം
തൗഹീദ് ബഹ്ർ, വിലാദത് ബഹ്ർ, മർഹബ ബഹ്ർ എന്നീ ഭാഗങ്ങളാണ് കൂടുതൽ ജനകീയവും ഏറെ പരായണം ചെയ്യപ്പെടുന്നതും.
അബുൽ ഹസൻ അൽ ബക്‌രിയുടെയും ഇബ്നു ഹിശാമിന്റെയും അറബി ഭാഷയിലുള്ള സീറകളും മുസ്തഫ ദരീറിന്റെയും ആശിഖ് പാഷയുടെയും തുർക്കിഷ് ഗ്രന്ഥങ്ങളുമാണ് സുലൈമാൻ ചേലേബിയുടെ മൗലിദിന്റെ പ്രധാന അവലംബങ്ങൾ.
ഓട്ടോമൻ സുൽത്താൻമാർ ഏറ്റെടുത്തു എന്നതുതന്നെയാണ് ഈ സ്വീകാര്യതയുടെ ഒന്നാമത്തെ കാരണം. ഔദ്യോഗിക മീലാദ് സംഗമങ്ങളിലും കെട്ടിടോദ്ഘാടന വേളകളിലും ഈ മൗലിദായിരുന്നു അവർ പാരായണം ചെയ്തിരുന്നത്. റബീഉൽ അവ്വൽ 12 ന് പകൽ സമയത്ത് ഏകദേശം 10 മണി മുതൽ ളുഹ്ർ നിസ്കാരം വരെയുള്ള സമയത്തിനിടക്കാണ് ഓട്ടോമൻ സുൽത്താന്മാരുടെ ഔദ്യോഗിക മൗലിദ് സംഗമം അരങ്ങേറാറുള്ളത്.
അതിലുപരി മൗലിദിൻ്റെ ഇതിവൃത്തവും പ്രധാനമാണ്. ഇസ്‌ലാമിക ലോകത്ത് കടന്നു കൂടിയ നിരവധി പുത്തനാശയങ്ങൾക്ക് ബദലായിക്കൂടിയാണ് ഈ മൗലിദിൻ്റെ രചന. ഭരിക്കാൻ ഒരു നിർണിത സുൽത്താനില്ലാതെ സുൽത്താൻ ബായസീദിൻ്റെ മക്കൾക്കിടയിൽ അധികാരപ്പോര് നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് (1402 - 1413) മൗലിദിൻ്റെ രചന നടക്കുന്നത്. കലുഷിതമായ രാഷ്ട്രീയാവസ്ഥയിൽ മനം മടുത്ത പൊതുജനങ്ങൾക്കിടയിൽ നിരവധി പുത്തനാശയങ്ങൾ കുത്തിവെക്കാൻ പലരും ശ്രമിച്ചിരുന്നു. "രക്ഷകൻ/ രക്ഷാപുരുഷൻ" എന്ന സങ്കൽപത്തിന് മെസ്സിയാനിക്-മെഹ്ദിസം മൂവ്മെൻ്റുകളിലൂടെ വലിയ പ്രചാരണം ലഭിച്ചിരുന്നു. കലുഷിതമായ ഈ കാലത്ത് നീതി നടപ്പാക്കാൻ ഒരു 'മഹ്ദി' വരുമെന്ന ശിയാക്കളുടെ വിശ്വാസം അവർ പൊതുജനങ്ങളിലേക്ക് വ്യാപിപ്പിച്ചു തുടങ്ങിയിരുന്നു. കുറച്ച് കൂടി കടന്ന് അമുസ്‌ലിം ജനങ്ങളെ കൂടെ നിർത്താനായി 'ഹുബ്- മെസീഹ്‌ലിക്' (ഈസാ നബിയെ സ്നേഹിക്കാം) എന്ന പേരിൽ ചില മൂവ്മെൻ്റുകളും രൂപപ്പെട്ടിരുന്നു. പള്ളിയിൽ പ്രസംഗിച്ച ഇറാനി പണ്ഡിതൻ ഒരു പക്ഷെ, ഈ പ്രസ്ഥാനത്തിൻ്റെ വക്താവായിരിക്കാം എന്നും ചിലർ നിരീക്ഷിക്കുന്നുണ്ട്. തുർക്കിയിൽ ശൈഖ് ബദ്റുദ്ദീൻ മൂവ്മെൻ്റും ഇറാനിൽ ഹുറൂഫി മൂവ്മെൻ്റുമെല്ലാം രക്ഷകനായ 'മഹ്ദി' എന്ന ആശയത്തിന് വെള്ളവും വളവും നൽകിയിരുന്ന കാലമായിരുന്നു അത്. ഈ രക്ഷാപുരുഷ സങ്കൽപങ്ങളെ നിരാകരിച്ചു കൊണ്ടാണ് തൻ്റെ മൗലിദിന് വസീലതുന്നജാത്ത് (മോക്ഷമാർഗം) എന്ന് അദ്ദേഹം നാമകരണം ചെയ്തത്. മുഹമ്മദ് നബി (സ) യെയും ഖുർആനിനെയും ഇസ്‌ലാമിനെയും കേന്ദ്രീകരിച്ചു കൊണ്ട് ഈ കലുഷിത കാലത്ത് നിന്ന് രക്ഷനേടാം എന്ന ആശയമായിരുന്നു അത്.
ശിയാ ആശയധാരയെ പ്രതിരോധിക്കുന്ന നിരവധി ഭാഗങ്ങളും ഈ മൗലിദിലുണ്ട്. ഒന്നാം ഖലീഫയാകേണ്ടത് അബൂബകൾ (റ) വാണ് എന്ന് നബി തങ്ങൾ ആഗ്രഹിച്ചിരുന്നു എന്ന് സൂചിപ്പിക്കാനായി നബി തങ്ങൾ അബൂബകർ (റ) വിനെ ഇമാമായി നിർണയിച്ച് പിറകിൽ നിസ്കരിച്ച സംഭവമെല്ലാം അദ്ദേഹം തൻ്റെ മൗലിദിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ മൗലിദുകളുടെയും പ്രധാന ഘടകമായ 'നൂറെ മുഹമ്മദിയ്യ' എന്ന ആശയവും 'വസീലതുന്നജാത്തി'ൻ്റെ ഭാഗമാണ്. എല്ലാ നബിമാരും സൃഷ്ടിക്കപ്പെടുന്നതിനും മുമ്പ് മുഹമ്മദ് നബി (സ) യുടെ "നൂർ" സൃഷ്ടിക്കപ്പെട്ടിരുന്നു എന്ന ആശയമാണിത്. ഇസ്‌ലാമിക ലോകത്ത് ഏറെ സംവാദങ്ങൾക്ക് വിധേയമായതാണ് ഈ വിശ്വാസം. പ്രവാചക പ്രകീർത്തനം എന്ന ലക്ഷ്യത്തോടൊപ്പം തന്നെ ശിയാ ആശയങ്ങൾക്കെതിരെ സുന്നി ആശയം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു സുലൈമാൻ ചെലേബിയുടെ മൗലിദ് രചനക്ക് പിന്നിൽ എന്ന് വേണം മനസ്സിലാക്കാൻ.
തുർക്കികൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ ഈ മൗലിദ് ഉസ്മാനികൾ ഭരിച്ചിരുന്ന മറ്റു ദേശങ്ങളിലും ദ്രുതഗതിയിൽ വ്യാപകമായി. ബോസ്നിയൻ, അൽബേനിയൻ, ഇംഗ്ലീഷ്, അറബിക്, ജോർജിയൻ തുടങ്ങിയ ഭാഷകളിലേക്ക് ഈ മൗലിദ് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബോസ്നിയയിലും മാസഡോണയിലും കൊസോവോയിലും മോൻ്റനഗ്രോയിലും തുർക്കി ഭാഷയിലും പ്രാദേശിക ഭാഷയിലുമായി ഇന്നും ഇത് പാരായണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. വസീലതുന്നജാത്തിന്റെ പാരായണം കേൾക്കാം: https://www.youtube.com/watch?v=1P-5z7PxPz8
അവരുടെ പ്രവാചക പ്രകീർത്തന പദ്യഗദ്യങ്ങൾ അനവധിയാണ്. ഓട്ടോമൻ തുർക്കിഷ് ഭാഷയിൽ സുൽത്താന്മാരും സൂഫിവര്യന്മാരും രചിച്ച മദ്ഹ്ഗീതങ്ങൾ ഇന്നും തുർക്കിയിൽ പാരായണം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് 'മൗലിദെ ശരീഫ്' എന്ന പേരിൽ അറിയപ്പെടുന്ന പതിനഞ്ചാം നൂറ്റാണ്ടിൻ്റെ ആദ്യത്തിൽ വിരചിതമായ 'വസീലതുന്നജാത്ത്' എന്ന മൗലിദ് ഗ്രന്ഥം.
അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം ഇന്നും തുർക്കികൾക്കിടയിൽ പ്രസിദ്ധവും സർവാംഗീഗൃതവുമാണ് ഈ മൗലിദ് ഗ്രന്ഥം. പൊതുവെ കണ്ടുവരുന്ന അറബി ഭാഷയിലുള്ള മൗലിദുകളിൽ നിന്ന് വിഭിന്നമായി അതേ ശൈലിയിൽ ഒട്ടോമൻ തുർക്കിഷ് ഭാഷയിലാണ് ഇതിൻ്റെ ആവിഷ്കാരം. 'ഫാഇലാതുൻ ഫാഇലതുൻ ഫാഇലുൻ' എന്ന അറബി ഗദ്യശൈലിയാണ് ഇതിലും പിന്തുടരുന്നത്.
രചനാ പശ്ചാത്തലം
ഓട്ടോമൻ ജനതയുടെ ഹൃദയങ്ങളിൽ രൂഢമൂലമായ പ്രവാചക പ്രേമത്തിൻ്റെ ബഹിർസ്ഫുരണമാണ് ഇത്തരമൊരു മഹനീയ മൗലിദ് സമ്മാനിച്ചത് എന്ന് തീർത്ത് പറയാം. പ്രവാചകരോടുള്ള അതിയായ ഇശ്ഖും പ്രവാചകരെ ചെറുതാക്കിക്കാണിക്കുന്നവരോടുള്ള അടങ്ങാത്ത ദേഷ്യവുമാണ് ഈ മൗലിദ് രചനയുടെ പശ്ചാത്തലം.പതിനാലാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ ബുർസയിലെ 'ഉലു ജാമി' (ഗ്രാൻ്റ് മസ്ജിദ്)യിൽ പ്രധാന ഇമാമായി സേവനമനുഷ്ഠിച്ചിരുന്ന സുലൈമാൻ ചെലേബി എന്ന സൂഫി പണ്ഡിതനാണ് ഈ മൗലിദിൻ്റെ രചയിതാവ്. 1409 ലാണ് ഇത് വിരചിതമാവുന്നത്. 1402 ലെ തിമൂരികളുമായുള്ള അങ്കാറയുദ്ധത്തിലെ സുൽത്താൻ ബായസീൻ്റെ പരാജയത്തിന് ശേഷം അദ്ദേഹത്തിൻ്റെ മക്കൾക്കിടയിൽ അധികാരത്തിന് വേണ്ടിയുള്ള ശക്തമായ വടംവലികൾ നടന്നിരുന്ന കലുഷിതമായ രാഷ്ട്രീയ സാഹചര്യമായിരുന്നു അത്.
ഏറെക്കാലം ഓട്ടോമൻ തലസ്ഥാനമായിരുന്ന ബുർസ തുർക്കിയിലെ ഏറെ പ്രാധാന്യമേറിയ നഗരമാണ്. തലസ്ഥാനനഗരിയിലെ പ്രധാന പള്ളി എന്ന നിലയിൽ തന്നെ പുറം ലോകത്തും ഏറെ പ്രശസ്തമായിരുന്നു ബുർസയിലെ ഗ്രാൻസ് മസ്ജിദ്. പേർഷ്യയിൽ നിന്നും അറേബ്യയിൽ നിന്നും മറ്റുമായി വിവിധ പണ്ഡിതർ പലപ്പോഴായി പള്ളിയിലെത്തും. പലരും പ്രസിദ്ധരായിരിക്കും. ഇത്തരത്തിൽ പുറമെ നിന്ന് വരുന്ന പണ്ഡിതന്മാരോട് ചെറിയ രീതിയിൽ ഉൽബോധന ഭാഷണങ്ങളും ദർസുകളും നടത്താൻ ആവശ്യപ്പെടുന്നത് തുർക്കികളുടെ ശീലമായിരുന്നു. അത്തരമൊരു വേദിയിലാണ് ഈ മൗലിദ് രചനക്കാധാരമായ പശ്ചാത്തലമൊരുങ്ങുന്നത്.
പള്ളിയിലെത്തിയ ഒരു ഇറാനി പ്രഭാഷകൻ തൻ്റെ സംസാരത്തിനിടയിൽ മുഹമ്മദ് നബി(സ)യും ഈസാ നബിയും ഒരേ സ്ഥാനീയാരാണ് എന്ന് സ്ഥാപിക്കാൻ വേണ്ടി "അവന്റെ ദൂതരിൽ ആർക്കിടയിലും ഒരു വിവേചനവും കൽപിക്കുന്നില്ല"(2:285) എന്ന ഖുർആൻ സൂക്തം പരാമർശിച്ചു. ഉടനടി സദസ്സിൽ നിന്ന് ഒരു അറബി പണ്ഡിതൻ എഴുന്നേറ്റ് ഈ വാദത്തെ ശക്തമായി എതിർക്കാൻ തുടങ്ങി. അതിനായി അതേ അധ്യായത്തിൽ തന്നെ പരാമർശിക്കുന്ന "ആ ദൈവദൂതന്മാരില്‍ ചിലരെ മറ്റുചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു"(2:253) എന്ന സൂക്തവും അദ്ദേഹം ഓതിക്കേൾപ്പിച്ചു. പക്ഷെ, പ്രാസംഗികൻ തൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ബുർസയിലെ അനവധി പേർ അദ്ദേഹത്തിൻ്റെ ഭാഗം ചേരുകയും ചെയ്തു. പ്രസംഗശേഷം പള്ളിക്ക് പുറത്ത് വെച്ചും ഇരുവരും ഏറ്റുമുട്ടി. വാദങ്ങളുടെ മൂർച്ഛ കൊണ്ട് ഒടുവിൽ ആ അറബി പണ്ഡിതൻ ഇറാനി പണ്ഡിതൻ്റെ വാദഗതിയെ പരാജയപ്പെടുത്തി. ആദ്യത്തെ സൂക്തം കൊണ്ട് അർഥമാക്കുന്നത് പ്രവാചകത്വത്തിൻ്റെ വിഷയത്തിൽ എല്ലാ നബിമാരും സമന്മാരാണ് എന്നത് മാത്രമാണെന്നും ശ്രേഷ്ഠത പരിഗണിക്കുമ്പോൾ മുഹമ്മദ് നബി (സ) തന്നെയാണ് ഉയർന്ന് നിൽക്കുന്നതെന്നും അദ്ദേഹം സ്ഥാപിച്ചു.
ഇതിനെല്ലാം സാക്ഷിയായ പള്ളിയിലെ ഇമാമായിരുന്ന സുലൈമാൻ ചെലേബി ഇറാനിയൻ പ്രഭാഷകന്റെ വാദത്തെ എതിർത്തുകൊണ്ട് പിന്നീട് അല്പം കവിതയെഴുതി.
"ഓൽമെയിപ് ഈസാ ഗൊയെ ബുൽദു ഓൽ
ഉമ്മത്തിൻദേൻ ഒൽമെക് ഇചിൻ ഈദി ഓൽ"
"ചോക് തെമന്നാ കിൽദിലാർ ഹഖ്ദാൻ ബുലാർ
കിം മുഹമ്മദ് ഉമ്മത്തിൻദേൻ ഓലലാർ"
"ഈസ നബി മരണം വരിക്കാതെ, ഉയർത്തപ്പെട്ടത് മുഹമ്മദിന്റെ (സ) സമൂഹത്തിലൊരാളാവാൻ വേണ്ടിയായിരുന്നു. മൂസാ നബി (അ) യുടെ വടി പാമ്പായതും അവർക്ക് വേണ്ടി, അവരുടെ പിതാമഹനായകാരണത്താലാണ് ഇബ്റാഹീം നബിക്ക് തീ സ്വർഗമായി മാറിയത്, അവരോടുള്ള സൗഹൃദം കാരണം മാത്രമാണ് പൂർവ നബിമാർക്ക് ഈ പ്രൗഢി ലഭിച്ചത്, അവരെല്ലാം റബ്ബിനോട് പ്രാർഥിച്ചിരുന്നു; നബിയോരുടെ ഉമ്മതിലൊരാളാവാൻ വേണ്ടി" ഇതായിരുന്നു ആ വരികളുടെ രത്നച്ചുരുക്കം. ഈ വരികൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചപ്പോൾ അദ്ദേഹം പിന്നീട് അതൊരു കാവ്യസമാഹാരമാക്കി മാറ്റുകയായിരുന്നു.
പൊതുവെ പ്രസിദ്ധമായ ചരിത്രം ഇങ്ങനെയാണെങ്കിലും മറ്റു പല ആഖ്യാനങ്ങളും ഈ മൗലിദിൻ്റെ രചനാ പശ്ചാത്തലവുമായി ബന്ധപ്പെട്ട് കാണാനാവും. അറബി ഭാഷയിൽ അനവധി മൗലിദുകൾ വ്യാപകമായിരുന്നപ്പോൾ ഓട്ടോമൻ തുർക്കിഷിലും അങ്ങനെയൊന്നുണ്ടാവണമെന്നാഗ്രഹിച്ച അക്കാലത്തെ സുൽത്താൻ ആവശ്യപ്പെട്ടതുപ്രകാരം അദ്ദേഹം രചന നടത്തിയതാണെന്നും അഭിപ്രായമുണ്ട്. രചയിതാവ് സുലൈമാൻ ചെലേബിയാണെന്ന കാര്യം അവിതർക്കിതമാണ്. 1421ൽ ബുർസയിൽ വെച്ച് തന്നെ വഫാതായ അദ്ദേഹത്തിൻ്റെ മഖ്ബറ ഇന്നും സന്ദർശന കേന്ദ്രമാണ്.
ഉള്ളടക്കം
1409 ലാണ് സുലൈമാൻ ചെലേബി 'വസീലതുന്നജാത്ത്' മൗലിദ് രചിച്ചത്. അതിന് ശേഷം പല തവണകളിലായി അതിൽ കൂട്ടിച്ചേർക്കലുകളും ചെത്തുപണികളും നടന്നിട്ടുണ്ട്. അതിനാൽ തന്നെ വ്യത്യസ്ത രൂപത്തിലുള്ള മൗലിദുകളുടെ കൈയെഴുത്തുപ്രതികൾ ഇന്ന് തുർക്കിയിൽ കാണാനാവും. കണ്ടെടുക്കപ്പെട്ട ഏറ്റവും പഴക്കമുള്ള പതിപ്പ് ആരംഭിക്കുന്നത് അറബി ഭാഷയിൽ ഹംദും സ്വലാത്തും സലാമും കൊണ്ടാണ്. 'അൽഹംദുലില്ലാഹി ജഅല മുഹമ്മദൻ സബബ കുല്ലി മൗജൂദിൻ, വ അശ്റഫ കുല്ലി മഖ്‌ലൂഖിൻ' എന്നാണ് തുടക്കം. അതിനു ശേഷമാണ് തുർക്കി ഭാഷയിലെ മൗലിദിന്റെ ബൈത്തുകളിലേക്ക് കടക്കുന്നത്. അറബി-പേർഷ്യൻ പദങ്ങൾ ഉൾച്ചേർന്നതാണ് മൗലിദിന്റെ അധിക ഭാഗങ്ങളും.അതിനു മുമ്പുണ്ടായിരുന്ന അറബി മൗലിദുകൾ സ്വീകരിച്ചിരുന്ന ഹദീസും ബൈത്തും ഇടകലർത്തിയുള്ള ശൈലിയിൽ നിന്ന് വിഭിന്നമായി ബൈത്തുകൾ മാത്രം ഉൾക്കൊള്ളിച്ചാണ് വസീലതുന്നജാത്തിന്റെ ഘടന. 'ഫാഇലാതുൻ ഫാഇലാതുൻ ഫാഇലുൻ' എന്ന അറബി കാവ്യശാസ്ത്രത്തിലെ 'റമൽ ബഹ്റി'ലാണ് ബൈത്തുകളുടെ കോർവ. ലളിതമായ പദങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ട് രചിക്കപ്പെട്ടതിനാൽ തന്നെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനഃപാഠമാക്കാനും ആശയങ്ങൾ ഗ്രഹിക്കാനും സാധ്യമാണ് എന്നതും ഈ മൗലിദിന്റെ ജനകീയതയുടെ കാരണമാണ്.
മൗലിദ് ആരംഭിക്കുന്നത് ഇങ്ങനെയാണ്:
''അല്ലാഹ് ആദിൻ ദിക്ർ എദേലിം എവ്വലാ
വാജിബ് ഓൽദുർ ജുംലെ ഇശ്ദേ ഹെർ ഖുലാ"
അല്ലാഹുവിന്റെ നാമം കൊണ്ട് നമുക്ക് തുടങ്ങാം എന്നും, അങ്ങനെ ചെയ്യൽ അടിമകൾക്ക് നിർബന്ധമാണെന്നും, അവന്റെ നാമം കൊണ്ട് തുടങ്ങിയ കാര്യങ്ങൾ അല്ലാഹു എളുപ്പമാക്കിത്തരുമെന്നുമെല്ലാമാണ് ആദ്യഭാഗത്തെ കവിതാശകലങ്ങളുടെ ആശയം. തുർക്കികൾ 'മൗലിദെ ശരീഫ്' എന്ന് നിരുപാധികം വിശേഷിപ്പിക്കുന്ന വസീലതുന്നജാത്ത് മൗലിദിനെ ഇങ്ങനെ പല ഭാഗങ്ങളാക്കി നിർണയിക്കാം:
1. മുനാജാത്(തൗഹീദ് ബഹ്ർ): അല്ലാഹുവിന്റെ നാമത്തിൽ തുടങ്ങുന്ന ആദ്യ ശകലങ്ങൾ,
2. രചയിതാവിന് വേണ്ടിയുള്ള പ്രാർത്ഥന
3. 'നൂറേ മുഹമ്മദി': മുഹമ്മദ് നബി(സ)യുടെ 'പ്രകാശം' പ്രപഞ്ചസൃഷ്ടിപ്പിനും മുമ്പ് ഉണ്ടെന്നും അത് മറ്റുപ്രവാചകരിലൂടെ കടന്നുവന്ന് അവരിലെത്തി എന്നും പ്രതിപാദിക്കുന്ന ഭാഗം.
4. വിലാദത് ബഹ്ർ, മർഹബ ബഹ്ർ: തിരുജന്മത്തെ വർണിക്കുന്ന ഭാഗം.
5. പ്രവാചകരുടെ മുഅജിസത്തുകൾ
6. മിഅറാജ് യാത്ര
7. പ്രവാചക വിശേഷണങ്ങൾ
8. വഫാത്
9. ഉപസംഹാരം
തൗഹീദ് ബഹ്ർ, വിലാദത് ബഹ്ർ, മർഹബ ബഹ്ർ എന്നീ ഭാഗങ്ങളാണ് കൂടുതൽ ജനകീയവും ഏറെ പരായണം ചെയ്യപ്പെടുന്നതും.
"മെർഹബാ യാ ആലി-സുൽത്താൻ മെർഹബാ
മെർഹബാ യാ ജാനേ-ഇർഫാൻ മെർഹബാ"
"മെർഹബാ യാ റഹ്മതൻ ലിൽ ആലമീൻ
മെർഹബാ സെൻ സിൻ ശഫീഅൽ മുദ്നിബീൻ"
തുടങ്ങി പ്രവാചക വിശേഷണങ്ങൾ ചേർത്തുവായിക്കുന്ന പദ്യങ്ങളാണ് 'മർഹബ ബഹ്‌റി'ലുള്ളത്. ഇത് ചൊല്ലുന്ന സമയത്ത് എഴുന്നേറ്റ് നിൽക്കുന്നതും പതിവാണ്. അറബി മൗലിദുകളിൽ നിന്ന് മാതൃകയുൾക്കൊണ്ട് അതെ ശൈലിയിൽ തുർക്കി ഭാഷയിൽ രചിച്ചതാണ് ഈ മൗലിദ് എന്നത് ഇത്തരം കവിതാശകലങ്ങളിൽ നിന്ന് വ്യക്തമാണ്.അബുൽ ഹസൻ അൽ ബക്‌രിയുടെയും ഇബ്നു ഹിശാമിന്റെയും അറബി ഭാഷയിലുള്ള സീറകളും മുസ്തഫ ദരീറിന്റെയും ആശിഖ് പാഷയുടെയും തുർക്കിഷ് ഗ്രന്ഥങ്ങളുമാണ് സുലൈമാൻ ചേലേബിയുടെ മൗലിദിന്റെ പ്രധാന അവലംബങ്ങൾ.
സ്വീകാര്യതക്കു പിന്നിൽ
തുർക്കി ഭാഷയിൽ വിരചിതമായ ആദ്യ മൗലിദാണ് വസീലതുന്നജാത്ത്. മസ്നവി ശൈലിയിലാണ് ഇത് ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. അതിനു ശേഷവും തുർക്കി ഭാഷയിൽ മൗലിദുകൾ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷെ, ഇത്രത്തോളം സ്വീകാര്യത അവക്കൊന്നും ലഭിച്ചിട്ടില്ല. ഓട്ടോമൻ ദൗലതിൻ്റെ പതനശേഷവും തുർക്കികൾ ഈ മൗലിദ് പാരായണം തുടർന്നുകൊണ്ടിരുന്നു. സാധാരണക്കാർക്കു പോലും മന:പാഠമായിരുന്നു ഇതിലെ വരികൾ.ഓട്ടോമൻ സുൽത്താൻമാർ ഏറ്റെടുത്തു എന്നതുതന്നെയാണ് ഈ സ്വീകാര്യതയുടെ ഒന്നാമത്തെ കാരണം. ഔദ്യോഗിക മീലാദ് സംഗമങ്ങളിലും കെട്ടിടോദ്ഘാടന വേളകളിലും ഈ മൗലിദായിരുന്നു അവർ പാരായണം ചെയ്തിരുന്നത്. റബീഉൽ അവ്വൽ 12 ന് പകൽ സമയത്ത് ഏകദേശം 10 മണി മുതൽ ളുഹ്ർ നിസ്കാരം വരെയുള്ള സമയത്തിനിടക്കാണ് ഓട്ടോമൻ സുൽത്താന്മാരുടെ ഔദ്യോഗിക മൗലിദ് സംഗമം അരങ്ങേറാറുള്ളത്.
അതിലുപരി മൗലിദിൻ്റെ ഇതിവൃത്തവും പ്രധാനമാണ്. ഇസ്‌ലാമിക ലോകത്ത് കടന്നു കൂടിയ നിരവധി പുത്തനാശയങ്ങൾക്ക് ബദലായിക്കൂടിയാണ് ഈ മൗലിദിൻ്റെ രചന. ഭരിക്കാൻ ഒരു നിർണിത സുൽത്താനില്ലാതെ സുൽത്താൻ ബായസീദിൻ്റെ മക്കൾക്കിടയിൽ അധികാരപ്പോര് നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് (1402 - 1413) മൗലിദിൻ്റെ രചന നടക്കുന്നത്. കലുഷിതമായ രാഷ്ട്രീയാവസ്ഥയിൽ മനം മടുത്ത പൊതുജനങ്ങൾക്കിടയിൽ നിരവധി പുത്തനാശയങ്ങൾ കുത്തിവെക്കാൻ പലരും ശ്രമിച്ചിരുന്നു. "രക്ഷകൻ/ രക്ഷാപുരുഷൻ" എന്ന സങ്കൽപത്തിന് മെസ്സിയാനിക്-മെഹ്ദിസം മൂവ്മെൻ്റുകളിലൂടെ വലിയ പ്രചാരണം ലഭിച്ചിരുന്നു. കലുഷിതമായ ഈ കാലത്ത് നീതി നടപ്പാക്കാൻ ഒരു 'മഹ്ദി' വരുമെന്ന ശിയാക്കളുടെ വിശ്വാസം അവർ പൊതുജനങ്ങളിലേക്ക് വ്യാപിപ്പിച്ചു തുടങ്ങിയിരുന്നു. കുറച്ച് കൂടി കടന്ന് അമുസ്‌ലിം ജനങ്ങളെ കൂടെ നിർത്താനായി 'ഹുബ്- മെസീഹ്‌ലിക്' (ഈസാ നബിയെ സ്നേഹിക്കാം) എന്ന പേരിൽ ചില മൂവ്മെൻ്റുകളും രൂപപ്പെട്ടിരുന്നു. പള്ളിയിൽ പ്രസംഗിച്ച ഇറാനി പണ്ഡിതൻ ഒരു പക്ഷെ, ഈ പ്രസ്ഥാനത്തിൻ്റെ വക്താവായിരിക്കാം എന്നും ചിലർ നിരീക്ഷിക്കുന്നുണ്ട്. തുർക്കിയിൽ ശൈഖ് ബദ്റുദ്ദീൻ മൂവ്മെൻ്റും ഇറാനിൽ ഹുറൂഫി മൂവ്മെൻ്റുമെല്ലാം രക്ഷകനായ 'മഹ്ദി' എന്ന ആശയത്തിന് വെള്ളവും വളവും നൽകിയിരുന്ന കാലമായിരുന്നു അത്. ഈ രക്ഷാപുരുഷ സങ്കൽപങ്ങളെ നിരാകരിച്ചു കൊണ്ടാണ് തൻ്റെ മൗലിദിന് വസീലതുന്നജാത്ത് (മോക്ഷമാർഗം) എന്ന് അദ്ദേഹം നാമകരണം ചെയ്തത്. മുഹമ്മദ് നബി (സ) യെയും ഖുർആനിനെയും ഇസ്‌ലാമിനെയും കേന്ദ്രീകരിച്ചു കൊണ്ട് ഈ കലുഷിത കാലത്ത് നിന്ന് രക്ഷനേടാം എന്ന ആശയമായിരുന്നു അത്.
ശിയാ ആശയധാരയെ പ്രതിരോധിക്കുന്ന നിരവധി ഭാഗങ്ങളും ഈ മൗലിദിലുണ്ട്. ഒന്നാം ഖലീഫയാകേണ്ടത് അബൂബകൾ (റ) വാണ് എന്ന് നബി തങ്ങൾ ആഗ്രഹിച്ചിരുന്നു എന്ന് സൂചിപ്പിക്കാനായി നബി തങ്ങൾ അബൂബകർ (റ) വിനെ ഇമാമായി നിർണയിച്ച് പിറകിൽ നിസ്കരിച്ച സംഭവമെല്ലാം അദ്ദേഹം തൻ്റെ മൗലിദിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ മൗലിദുകളുടെയും പ്രധാന ഘടകമായ 'നൂറെ മുഹമ്മദിയ്യ' എന്ന ആശയവും 'വസീലതുന്നജാത്തി'ൻ്റെ ഭാഗമാണ്. എല്ലാ നബിമാരും സൃഷ്ടിക്കപ്പെടുന്നതിനും മുമ്പ് മുഹമ്മദ് നബി (സ) യുടെ "നൂർ" സൃഷ്ടിക്കപ്പെട്ടിരുന്നു എന്ന ആശയമാണിത്. ഇസ്‌ലാമിക ലോകത്ത് ഏറെ സംവാദങ്ങൾക്ക് വിധേയമായതാണ് ഈ വിശ്വാസം. പ്രവാചക പ്രകീർത്തനം എന്ന ലക്ഷ്യത്തോടൊപ്പം തന്നെ ശിയാ ആശയങ്ങൾക്കെതിരെ സുന്നി ആശയം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു സുലൈമാൻ ചെലേബിയുടെ മൗലിദ് രചനക്ക് പിന്നിൽ എന്ന് വേണം മനസ്സിലാക്കാൻ.
തുർക്കികൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ ഈ മൗലിദ് ഉസ്മാനികൾ ഭരിച്ചിരുന്ന മറ്റു ദേശങ്ങളിലും ദ്രുതഗതിയിൽ വ്യാപകമായി. ബോസ്നിയൻ, അൽബേനിയൻ, ഇംഗ്ലീഷ്, അറബിക്, ജോർജിയൻ തുടങ്ങിയ ഭാഷകളിലേക്ക് ഈ മൗലിദ് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബോസ്നിയയിലും മാസഡോണയിലും കൊസോവോയിലും മോൻ്റനഗ്രോയിലും തുർക്കി ഭാഷയിലും പ്രാദേശിക ഭാഷയിലുമായി ഇന്നും ഇത് പാരായണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. വസീലതുന്നജാത്തിന്റെ പാരായണം കേൾക്കാം: https://www.youtube.com/watch?v=1P-5z7PxPz8
അവലംബം
1. Süleyman Çelebi, The mevlidi sheriff, ed. Lyman Maccallum (London: John Murray, 1943)
2. Prof. Dr. Bilal Kemikli, Ulu Cami'nin Bilge İmamı Süleyman Çelebi ve Mevlid (2013)
3. Süleyman Çelebi Vesîletü’n Necât Mevlid-i Şerif (The Republic of Türkiye Directorate of Communications, 2022)
4. Erman Harun Karaduman, The Royal Mawlid Ceremonies in the Ottoman Empire (1789-1908)
5. M. Fatih Köksal and Rıfat Kütük'tür, Vesîletü'n-Necât'ın En Eski Nüshası ve Süleyman Çelebi'nin Bilinmeyen Şiirleri (2022)
6. https://www.youtube.com/watch?v=1P-5z7PxPz8