ഉസ്മാനി ദൗലത്തിനെ ആദ്യമായി യൂറോപ്യൻ മണ്ണിൽ എത്തിച്ച ധീര നായകനാണ് സുലൈമാൻ പാഷ. ഓർഹൻ ഗാസിക്ക് ശേഷം ഉസ്മാനി ദൗലത്തിന്റെ മൂന്നാമത്തെ സുൽത്താനായി അമരത്തെത്തേണ്ടിയിരുന്നവരാണ് അദ്ദേഹം. 'റൂമേലി ഫാതിഹ്' എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം ഉസ്മാനി ദൗലത്തിന് വേണ്ടി നടത്തിയ പോരാട്ടങ്ങൾ അനവധിയാണ്.
പിതാവ് ഓർഹൻ ഗാസിയുടെ കാലത്ത് ഇസ്‌നിക് (1331 ), ഇസ്മിത് (1337 ) തുടങ്ങിയ ബൈസാന്റൈൻ കോട്ടകൾ കീഴടക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. ഓർഹൻ ഗാസിക്ക് തീർത്തും അനുയോജ്യനായ പിൻഗാമിയായി അദ്ദേഹം ഉയർന്നു വരികയായിരുന്നു. ഓർഹൻ ഗാസി സുലൈമാൻ പാഷയെ കറേസി പ്രിൻസിപ്പാലിറ്റിയിൽ 'ബേയ്' ആയി നിയമിച്ചിരുന്നു. മൂത്ത പുത്രനായത് കൊണ്ട് തന്നെ പിതാവിന്റെ കാലത്തെ പല പടയോട്ടങ്ങളിലും കമാൻഡറായിരുന്നത് അദ്ദേഹമായിരുന്നു.
1354 ൽ യൂറോപ്യൻ അതിർത്തികളിലേക്കുള്ള അദ്ദേഹത്തിന്റെ പടയോട്ടങ്ങൾ കാരണമായി ഉസ്മാനികളുടെ സാന്നിധ്യം യൂറോപ്പിൽ പ്രശസ്തമായി.
പക്ഷെ, ഉസ്മാനി ദൗലത്തിന് വേണ്ടി പല പ്രദേശങ്ങളും കീഴടക്കിയ സുലൈമാൻ പാഷ പിതാവ് വഫാതാകുന്നതിന് മുമ്പ് തന്നെ ലോകത്തോട് വിട പറഞ്ഞു. യാദൃശ്ചികമായി തന്റെ കുതിരയിൽ നിന്ന് വീണ് 1359 ലാണ് അദ്ദേഹം വഫാത്താവുന്നത്.
ഇത് osman gazi യുടെ 2മത്തെ മകനായ aladdin pasha യുടെ history യുമായി സാമിബ്യം ഉണ്ട്.
ReplyDelete