ഉസ്മാനി ദൗലത്തിന്റെ നാലാമത്തെ സുൽത്താനാണ്
'യിൽദിരിം' ബയസീദ്. തന്റെ ഭരണകാത്ത് ഒരിക്കൽ ഒരു കേസിന് സാക്ഷിയാവാൻ വേണ്ടി സുൽത്താൻ കോടതിയിൽ എത്തി.
പ്രശസ്തനായ മുല്ല ഫിനാരി (ശംസുദ്ദീൻ ഹംസ അൽ ഫിനാരി) യായിരുന്നു ആ സദസ്സിൽ ഖാദി.
സുൽത്താൻ സാക്ഷി പറയാൻ വേണ്ടി എണീറ്റപ്പോൾ, 'ഇദ്ദേഹത്തിന്റെ സാക്ഷ്യം സ്വീകരിക്കില്ല' എന്ന് മുല്ല ഫിനാരി പറഞ്ഞു.
അവിടെ കൂടിയിരുന്ന മുഴുവനാളുകളും അമ്പരന്നു പോയി. അവരുടെ സുൽത്താനോടാണ് ഇദ്ദേഹം കയർത്തു സംസാരിക്കുന്നത്.
കരണമാരാഞ്ഞ സുൽത്താനോട് ഖാദി പറഞ്ഞു : "നിങ്ങൾ ജമാഅത് നഷ്ടപ്പെടുത്താറുണ്ട്. അത് കൊണ്ട് നിങ്ങൾ നിങ്ങൾ ശഹാദത്തിന് അവകാശിയല്ല!. "
ഇത് കേട്ട് സങ്കടത്തിലായ സുൽത്താൻ ശേഷം തന്റെ കൊട്ടാരത്തിന്റെ മുന്നിൽ തന്നെ ഒരു പള്ളി നിർമിച്ചു. അതിന് ശേഷം ഒരു ജമാഅത് പോലും അദ്ദേഹം നഷ്ടപ്പെടിത്തിയിട്ടില്ല.