പ്രവാചക നിന്ദക്കെതിരെ ആഞ്ഞടിച്ച ഖലീഫ

 പ്രവാചകാനുരാഗത്തിൽ മുഴുകി ജീവിച്ചവരായിരുന്നു ഉസ്മാനി ഖലീഫമാർ. പ്രവാചക ജീവിതം അപ്പടി മാതൃകയാക്കി പ്രവാചകനെക്കുറിച്ചുള്ള മദ്ഹുകൾ സദാ സ്മരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവർ. പ്രവാചകന് നേരെ എവിടെ ശബ്ദമുയർന്നാലും എതിർത്തു നില്ക്കാൻ  അവരുണ്ടായിരുന്നു.


പ്രവാചകപ്രേമത്തിൽ പേര് കേട്ട സുൽത്താനാണ് ഖലീഫ അബ്ദുൽ ഹാമിദ് II . 1888 ൽ ഫ്രാൻ‌സിൽ പ്രവാചകനെ പരിഹസിച്ചു കൊണ്ടുള്ള ഒരു നാടകം പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. പടിഞ്ഞാറൻ മാധ്യമങ്ങൾ സ്ഥിരമായി വായിക്കാറുണ്ടായിരുന്ന സുൽത്താൻ ഇതിനെക്കുറിച് അറിഞ്ഞയുടനെ രോഷാകുലനായി. ഫ്രഞ്ച് അംബാസിഡറുമായി ബന്ധപ്പെട്ട് തടയാൻ വേണ്ട മാർഗങ്ങൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. 


Abdul Hamid against blasphemy

 1890 ൽ ഫ്രാഞ്ചൈസ് തീയേറ്ററിൽ ഇതേ നാടകം വീണ്ടും അരങ്ങേറുമെന്ന് അവർ പ്രഖ്യാപിച്ചു. അബ്ദുൽ ഹാമിദ് അതിനെതിരെ ശക്തിയായി പ്രതികരിച്ചു. ഖലീഫയുടെ എതിർപ്പ് കരണമായുണ്ടായേക്കാവുന്ന അനന്തര ഫലങ്ങൾ ഭയന്ന് അവർ ആ ശ്രമം വീണ്ടും ഉപേക്ഷിച്ചു. ഫ്രഞ്ച് ഗവൺമെന്റ് ആ നാടകം രാജ്യത്താകെ നിരോധിക്കുകയും ചെയ്തു.


പക്ഷെ, നാടകത്തിന്റെ രചയിതാവായ ബ്രോണയർ ലണ്ടനിലെത്തി അവിടുത്തെ ലൈസിയം തിയേറ്ററിൽ ഇതേ നാടകം പ്രദര്ശിപ്പിക്കാനൊരുങ്ങി. ഇംഗ്ലണ്ട് അതിനെ അനുകൂലിക്കുകയും ചെയ്തു. ഞങ്ങൾ ഫ്രാൻസിനെ പോലെ ഭീരുക്കളല്ല എന്ന് അവർ വീര വാദം മുഴക്കി.


ഇതറിഞ്ഞ ഉടനെ അബ്ദുൽ ഹാമിദ് ലണ്ടനിലേക്ക് കത്തെഴുതി. 

"ഞങ്ങളുടെ പ്രവാചകനെ നിന്ദിക്കാൻ ഞങ്ങൾ സമ്മതിക്കില്ല, ഞാൻ മുസ്ലിം ലോകത്തിന്റെ ഖലീഫയാണ്. എന്റെ ഒരു കല്പന കൊണ്ട് ലോക മുസ്ലിംകളെ ഒരുമിച്ച് കൂട്ടാൻ എനിക്കാവും. അങ്ങനെയൊരു  ഓർഡർ ഞാൻ നൽകിയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ"


അബ്ദുൽ ഹാമിദിന് ഈ പറഞ്ഞതെല്ലാം ചെയ്യാനാവും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ലാതിരുന്ന ബ്രിട്ടൻ  ഖലീഫയുടെ രോഷം ഭയന്ന് ഒടുവിൽ പ്രദർശനം നിർത്തി വെച്ചു.

3 Comments

  1. wow................................... This made me more inspired for reading history!!!!!!!!!!!!!!!!!!
    It's me Althaf pk

    ReplyDelete
  2. Thanks for Ur valuable writings

    ReplyDelete
  3. bizim dovlatımız bizim gururumuz

    ReplyDelete
Previous Post Next Post