ഉസ്മാൻ ഗാസിയുടെ ആത്മീയ ഗുരുവായിരുന്നു ശൈഖ് എദബാലി. അദ്ദേഹത്തിന്റെ വീട്ടിൽ കഴിയവെ ഒരിക്കൽ ഉസ്മാൻ ബേയ് ഒരു സ്വപ്നം കണ്ടു.
സ്വപ്നം ഇങ്ങനെയായിരുന്നു:
ശൈഖ് എദബാലിയുടെ നെഞ്ചിൽ നിന്ന് ഒരു ചന്ദ്രക്കല ഉയർന്നു വന്നു. അത് ആകാശത്തേക്കുയർന്നു. ഒരു പൂർണ ചന്ദനായി പരിണമിച്ചു. ശേഷം ഉസ്മാൻ ബേയുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചു.
പിന്നീട് അവിടെ നിന്ന് ഒരു മരം ഉയർന്നുവന്നു. അത് പതിയെ വലുതായിക്കൊണ്ടിരുന്നു. ശിഖിരങ്ങളും ഇലകളും വളരുന്നതിനനുസരിച്ച് അതിന്റെ നിഴലും വലുതായിക്കൊണ്ടിരുന്നു. നിഴൽ മുഴുവൻ ലോകത്തിന്റെ ഭൂപടം പോലെയായി.
നിഴലിന് താഴെയായി നാല് മലനിരകൾ ഉയന്നു വന്നു. (Caucasus, Atlas, Taurus and Balkan ranges)ഈ മലനിരകൾക്ക് താഴ്ഭാഗത്ത് നിന്നും നാല് ജലധാരകൾ ഒഴികിത്തുടങ്ങി (Tigris, Euphrates, Nile and Danube) ചിലർ അതിൽ നിന്ന് വെള്ളം കുടിച്ചു. ചിലർ അവരുട പൂന്തോട്ടങ്ങൾ നനച്ചു.
ഉസ്മാൻ ഗാസി താൻ കണ്ട അത്ഭുകരമായ സ്വപ്നം തന്റെ ശൈഖിനോട് പങ്ക്‌വെച്ചു.
അദ്ദേഹം പറഞ്ഞു: "അല്ലാഹു നിനക്കും നിന്റെ സന്താനങ്ങൾകും അധികാരം നൽകിയിരിക്കുന്നു. ഈ ഭൂമികൾ നിങ്ങൾ കാരണമായി ഇസ്‌ലാമിക നഗരങ്ങളായി മാറും."
Tags
Osman