പാളിപ്പോയ കുരിശു യുദ്ധം (Battle of Sırpsındığı)

battle of Sırpsındığı

 ഉസ്മാനി ദൗലത്തിന്റെ മൂന്നാം സുൽത്താനാണ് മുറാദ്. തന്റെ ഭരണ കാലത്ത് നിരവധി പടയോട്ടങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ലാല ഷാഹിൻ പാഷയുടെയും ഹാജി ഇൽബെയുടെയും എവ്റെനോസ് ബെയുടെയും നേതൃത്വത്തിൽ വിവിധ നഗരങ്ങൾ ഉസ്മാനികൾ കീഴടക്കി. എദിർനെ കീഴടക്കിയ ശേഷം  അദ്ദേഹം തലസ്ഥാനം അവിടേക്ക് മാറ്റി. പിന്നീട് 1453 ൽ കോൺസ്റ്റാന്റിനോപിൾ കീഴടക്കുന്നത് വരെ അത് തലസ്ഥാനമായി തുടർന്നു.


ഉസ്മാനികളുടെ തുടർച്ചയായ പടയോട്ടങ്ങളിൽ ഭയന്ന് ക്രിസ്ത്യൻ ശക്തികൾ ഒന്നിച്ചു കൂടി പോപ്പ് അര്ബാനോസ് അഞ്ചാമന് കത്തെഴുതി. ഒരു കുരിശ് യുദ്ധത്തിന് തുടക്കം കുറിക്കാനുള്ള ശ്രമമായിരുന്നു ഇത്. ബാൽകാൻ മലനിരകൾക്കപ്പുറത്തേക്ക് മുറാദും സൈന്യവും കടക്കുമെന്ന ഭയത്താൽ പോപ്പ് സഹായ സൈന്യങ്ങളെ അയക്കാൻ തീരുമാനിച്ചു. പക്ഷെ, പോപ്പിന്റെ സാഹയെത്തുന്നതി മുമ്പ് തന്നെ സെർബിയൻ രാജാവിന്റെ നേതൃത്വത്തിൽ ചില ക്രിസ്ത്യൻ സേനകൾ എദിർനെ കീഴടക്കാനൊരുങ്ങി. വലിയ സന്നാഹങ്ങളുമായി അവർ പുറപ്പെട്ടു. സുൽത്താൻ മുറാദ് ഈ സമയത്ത് മറ്റൊരു ഭാഗത്ത് പടയോട്ടം നടത്തിയിരുന്നതിനാൽ തന്നെ ക്രിസ്ത്യൻ സേന വിജയമുറപ്പിച്ചതായിരുന്നു.
.
suthan murad I

ഉസ്മാനികളെ യൂറോപ്പിൽ നിന്ന് തുരത്താൻ പോകുന്ന സന്തോഷത്തിൽ എദിർനക്കടുത്തെത്താനായ സൈന്യം അന്നത്തെ രാത്രി ആഘോഷിക്കുകയായിരുന്നു. ക്രിസ്ത്യൻ സേന നദി കടന്നെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ ഹാജി ഇൽബെയ് ആ രാത്രിയിൽ തന്നെ സൈന്യവുമായി അവിടേക്ക് തിരിച്ചു. മദ്യം കഴിച്ച് ആഘോഷിക്കുകയായിരുന്ന സൈനികരെ മൂന്ന് ഭാഗത്തു നിന്നായി ഒരേ സമയം ആക്രമിച്ചു. തുരുതുരെയുള്ള ആക്രമണങ്ങൾക്ക് തിരിച്ച ഒന്നും ചെയ്യാനാവാതെ മദ്യ ലഹരിയിൽ കഴിഞ്ഞിരുന്ന സൈനികർ കുഴങ്ങി. ബോധം കൈ വന്നവർ ഓടിയൊളിക്കാൻ തുടങ്ങി. സെർബിയൻ രാജാവും ഹംഗേറിയൻ രാജാവ് ലൂയിസും ഉസ്മാനി സൈന്യത്തിന്റെ കണ്ണിൽ പെടാതെ കഷ്ടിച്ചു രക്ഷപ്പെട്ടു.

 1363 ലെ ഉസ്മാനികളുടെ ഈ യുദ്ധ വിജയം ക്രിസ്ത്യൻ ശക്തികൾക്കേറ്റ കനത്ത അഭിമാനക്ഷതമായിരുന്നു. യുദ്ധ ശേഷം സെർബിയയും ബൾഗേറിയയും ഉസ്മാനികൾക്ക് കീഴിലാവുകയും ചെയ്തു.
battle of sirpsindigi

References:
1. Osmanlı History 1289-1922, by Mehmet Maksudoğlu
2. تاريخ الدولة العثمانية العلية, محمد فريد بك المحامي

Post a Comment

Previous Post Next Post