'ഉസ്മാനിയ്യ ഖിലാഫത്തിന്' അടിത്തറ പാകിയവരാണ് ഒന്നാമത്തെ ഖലീഫ യാവുസ് സലീം. തുർക്കി ഖിലാഫത്തിനെ ഇസ്‌ലാമിന്റെ പൈതൃക നഗരങ്ങളിലേക്ക് അദ്ദേഹം വ്യാപിപ്പിച്ചു.
1517 ൽ ഈജിപ്ത് കീഴടക്കി അദ്ദേഹം അതിന് തുടക്കം കുറിച്ചു. ഖിലാഫത്ത് ഏറ്റെടുത്തതിന് ശേഷം അദ്ദേഹം പല മാറ്റങ്ങളും കൊണ്ട് വന്നു.
ഖിലാഫത്ത് ഏറ്റെടുത്തയുടനെ അദ്ദേഹം തോപ്കാപി കൊട്ടാരത്തിൽ 40 അംഗ ഹാഫിളുകളെ ഒരുമിച്ച് കൂട്ടി. അവർക്ക് പ്രത്യേക സൗകര്യങ്ങൾ ചെയ്തു കൊടുത്തു. തുടർച്ചയായി ഖുർആൻ ഖത്മ് തീർത്തു കൊണ്ടേയിരിക്കാൻ അവരോടാവശ്യപ്പെട്ടു.
ഖിലാഫത്ത് ഏറ്റെടുത്തയുടനെ അദ്ദേഹം തുടങ്ങി വെച്ച ഈ സംരംഭം തുടർന്ന് 400 വർഷക്കാലം, ഉസ്മാനിയ്യ ഖിലാഫത്ത് അവസാനിക്കുന്നത് വരെ നിലനിന്നു പോന്നു.
അഥവാ വിശുദ്ധ ഖുർആൻ പാരായണം ചെയ്യപ്പെടാത്ത ഒരു നിമിഷം പോലും 'ഉസ്മാനിയ്യ ഖിലാഫത്തിൽ' കഴിഞ്ഞു പോയിട്ടില്ല!
ഓരോ ദിവസവും 24 മണിക്കൂറും തുടർച്ചയായി ഖുർആൻ പാരായണം ചെയ്യപെട്ടുകൊണ്ടേയിരുന്നു.!
Amazing 🤩
ReplyDeleteSuperb
ReplyDelete