അതിയായ പ്രവാചക പ്രേമിയായരുന്നു സുൽത്താൻ അബ്ദുൽ ഹമീദ് II. അതിൻറെ ഭാഗമായിരുന്നു ഹിജാസ് റെയിൽവേ പദ്ധതി. ഹജ്ജിനും റൗള സിയാറത്തിനും പോകുന്നവർക്ക് സുഖകരമായ യാത്ര ഒരുക്കലായിരുന്നു റെയിൽവേയുടെ പരമലക്ഷ്യം.
ഡമസ്കസിൽ നിന്നും മദീനയിലേക്ക് 40 ദിവസമുണ്ടായിരുന്ന യാത്രകൾ ഈ റയിൽവേ കാരണമായി നാല് ദിവസമായി ചുരുങ്ങി. തന്റെ സ്വന്തം സമ്പാദ്യം തന്നെയായിരുന്നു റയിൽവേയുണ്ടാക്കാൻ അദ്ദേഹം ആദ്യമായി നിക്ഷേപിച്ചത്. പിന്നീട് മറ്റു മുസ്‌ലിം അമീറുമാർ സഹായങ്ങളുമായെത്തി. ഇന്ത്യയിലെ ഹൈദരാബാദ് പോലുള്ള സ്ഥലങ്ങളിൽ നിന്ന് രാജാക്കന്മാരും അമീറുമാരും ഈ പദ്ധതിക്ക് പണമയച്ചു കൊടുത്തിരുന്നു.
ഹിജാസ് റെയിൽവേയുടെ നിർമാണപ്രവർത്തനങ്ങൾ മദീനയുടെ ഭാഗത്തെത്തിയപ്പോൾ തൊഴിലാളികളുടെ ചുറ്റികയുടെ അറ്റം ശബ്ദമില്ലാതിരിക്കാൻ ലെതർ കൊണ്ട് പൊതിയാൻ അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റീലിനു പകരം മരത്തടികൾ കൊണ്ട് സ്ലീപറുകൾ നിർമ്മിക്കാൻ സുൽത്താൻ കൽപിച്ചു. അതെന്തിനാണെന്ന് ചോദിച്ചപ്പോൾ എന്റെ റസൂലിന്റെ റൂഹിന് ട്രെയിനിന്റെ ശബ്ദം ഒരു തടസ്സമാകരുതെന്നായിരുന്നു ഖലീഫയുടെ പുഞ്ചിരിച്ചുള്ള മറുപടി.
Tags
Abdul Hamid II