Ibn Arabi's tomb, Damascus |
ദുൽ ഹിജ്ജ 9
"സീൻ ശീനിൽ പ്രവേശിച്ചാൽ മുഹ്‌യിദ്ദീനിന്റെ ഖബർ വെളിവാകും"
'അൽ ശജറത്തുന്നുഅമാനിയ്യ ഫിദ്ദൗലത്തിൽ ഉസ്മാനിയ്യ' എന്ന തന്റെ പ്രവചനഗ്രന്ഥത്തിൽ ഇബ്നു അറബി കുറിച്ചിട്ട വരികളാണിത്.
സീൻ(സുൽത്താൻ സലീം) ശീനിൽ ('ശാമി'ൽ) പ്രവേശിച്ചപ്പോൾ മുഹ്‌യിദ്ദീൻ ഇബ്നു അറബിയുടെ ഖബർ കണ്ടത്തിയതോടെ ആ പ്രവചനം പുലർന്നു
1517 ൽ സുൽത്താൻ സലീം ഒന്നാമൻ മംലൂകികളെ പരാജയപ്പെടുത്തി ഈജിപ്തും ഡമസ്കസുമെല്ലാം കീഴടക്കി. മക്കയുടെയും മദീനയുടെയും അധികാരം ഉസ്മാനികൾക്ക് കൈവരികയും ചെയ്തു.
ഡമാസ്കസിലെത്തിയ ശേഷം സുൽത്താൻ ഒരു ദിവ്യ വെളിപാടിന്റെ സഹായത്തിൽ ഉസ്മാനികളുടെ ആത്മീയ ഗുരുവായ ഇബ്നു അറബിയുടെ ഖബർ നിലകൊള്ളുന്ന സ്ഥലം കണ്ടെത്തി. ദുൽഹിജ്ജ 9നായിരുന്നു അത്.
അവിടെ ഒരു മഖ്ബറ സ്ഥാപിക്കുകയും ശെയ്ഖിന്റെ നാമഥേയത്തിൽ വിശാലമായ ഒരു പള്ളി പണികഴിപ്പിക്കുകയും ചെയ്തു.