തുർക്കി കോഫി (കഹ്‌വ) ഏറെ പ്രശസ്തമാണ്. കോഫി നൽകുമ്പോഴെല്ലാം തുർക്കികൾ കൂടെ ഒരു ഗ്ലാസിൽ വെള്ളവും നൽകും.
ഓട്ടോമൻ ഭരണ കാലത്ത് തുടങ്ങിയതാണ് ഈ പതിവ്.ആതിഥ്യ മര്യാദയുടെ ഉസ്മാനി പതിപ്പുകളാണവ....
വീട്ടിലേക്ക് ഒരു അതിഥി വന്നാൽ കുടിക്കാൻ കോഫി നൽകുമ്പോൾ കൂടെ ഒരു ഗ്ലാസിൽ പച്ചവെള്ളവും നൽകുമായിരുന്നു അന്ന്. അതിലേതാണ് അതിഥി ആദ്യം കുടിക്കുന്നത് എന്ന് നോക്കും. വെള്ളമാണ് ആദ്യം കുടിക്കുന്നതെങ്കിൽ അതിഥി വിശന്നിരിക്കുകയാണെന്ന് മനസ്സിലാകും. അപ്പോൾ അതിനനുസരിച്ചുള്ള ഭക്ഷണം തയ്യാറാക്കും.
ആദ്യമേ കോഫി കുടിച്ചാൽ വലിയ വിശപ്പൊന്നുമില്ലെന്നർഥം...
വിശപ്പുണ്ടോ എന്ന് നേരിട്ടു ചോദിക്കുന്നത് മര്യാദക്കെതിരാവുമെന്ന് കരുതി പകരം അവർ ഉപയോഗിച്ച മാർഗങ്ങൾ....
സുൽത്താന്മാർ തങ്ങൾക്ക് നൽകപ്പെട്ട കോഫിയിൽ വിഷം കലർത്തപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനും ഈ വെള്ളം ഉപയോഗിച്ചിരുന്നു. കോഫിയിൽ നിന്ന് ഒരു തുള്ളി പച്ചവെള്ളത്തിൽ കലർത്തി വല്ല നിറഭേദവും സംഭവിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കുമായിരുന്നു.