തുർക്കി ഭൂചലനം: പോറലേറ്റ പൈതൃകങ്ങൾ

Yeni camii in Earthquake
Yeni camii after Earthquake 

ഫെബ്രുവരി 6 നാണ് തുർക്കിയെയും സിറിയയെയും പിടിച്ചു കുലുക്കിയ ഭൂചലനമുണ്ടാകുന്നത്. മരണപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. കണ്ണീരിൽ കുതിർന്ന വാർത്തകളാണ് തുർക്കിയിൽ നിന്ന് നാം കേട്ടുണരുന്നത്. പിഞ്ചു ബാല്യങ്ങൾ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും സങ്കടകരമായ വാർത്തകളുമാണ് നമ്മെ തേടിയെത്തുന്നത്.

തുർക്കിക്ക് നഷ്ടങ്ങൾ ഏറെയാണ്. തകർന്നുപോയ കെട്ടിടങ്ങളുടെ കൂട്ടത്തിൽ ഒത്തിരി പൈതൃകങ്ങൾ കൂടി നഷ്ടമായിട്ടുണ്ട്. മലാത്യയിലെ യെനി ജാമി (ന്യൂ മോസ്ഖ്) അതിൽ ഒന്നാണ്. മലാത്യനഗരത്തിന്റെ അഭിമാനകരമായ കെട്ടിടമായിരുന്നു യെനി ജാമി. 1894 ലും യെനി ജാമി ഒരു ഭൂകമ്പത്തിന് ഇരയായതാണ്. ഇതിന്റെ പുനർ നിർമാണത്തിന് സുൽതാൻ അബ്ദുൽ ഹമീദ് ഖാൻ ഫണ്ടുകൾ അനുവദിച്ചിരുന്നു.

പിന്നീട് 1964 ലും മസ്ജിദ് മറ്റൊരു ഭൂചലനത്തിന് ഇരയായി. അത് പള്ളിയെ സാരമായി ബാധിച്ചു. ചുറ്റുമതിലുകൾ തകർന്നടിയുകയും ഖുബ്ബയിൽ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. ശേഷം പുനർ നിർമാണം നടത്തപ്പെടുകയും മിനാരങ്ങൾ പുനസ്ഥാപിക്കപ്പെടുകയും ചെയ്തു.

Yeni cami
Before earthquake 

Yeni camii, Diyarbakir Fortress, Gaziantep Castle, Sirvani Mosque, Aleppo Citadel തുടങ്ങി ഒത്തിരി പൈതൃക നഗരങ്ങളും കോട്ടകളും പള്ളികളും തുർക്കിയിലും സിറിയയിലുമായി ഭൂചലനത്തിൽ തകർന്നിട്ടുണ്ട്.

1 Comments

Previous Post Next Post