മാഹിദെവ്റാൻ: സുലൈമാൻ ഖാനൂനിയുടെ ആദ്യ ഭാര്യ

suleyman Qanuni

സുൽത്താൻ സുലൈമാൻ ഒന്നാമന്റെ ആദ്യ ഭാര്യയായിരുന്നു മാഹിദെവ്റാൻ ഹാതൂൻ.  അവർക്ക് മുസ്തഫ എന്ന മകനുമുണ്ടായിരുന്നു. മുസ്തഫ 'മനിസ'യുടെ ഗവർണറായി നിയമിതനായിരുന്നു.  ശേഷം സുലൈമാൻ ഹുർറം സുൽത്താനയെ വിവാഹം കഴിക്കുകയും അവർക്ക് മക്കളുണ്ടാവുകയും ചെയ്തപ്പോൾ ഇരു ഭാര്യമാരും തമ്മിൽ പ്രശ്നങ്ങളുടലെടുക്കുകയും അതിന്റെ ഭാഗമായി മാഹിദെവ്റാൻ ഹാത്തൂൻ മകന്റെ ഭരണപ്രദേശമായ മനിസയിലേക്ക് പോകാൻ നിർബന്ധിതയാവുകയും ചെയ്തു.  

ഷഹ്‌സാദ മുസ്‌തഫക്ക്  ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയായിരുന്നു.  അദ്ദേഹം സുൽത്താനെതിരെ തിരിയാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പലരും സുൽത്താനെ ധരിപ്പിച്ചു.  അതിന്റെ ഭാഗമായി ഏറെ പ്രാധാന്യമേറിയ മനിസയുടെ ഭരണം ഹുർറം സുൽത്താനയുടെ മകനായ മെഹ്മദിനെ ഏല്പിക്കുകയും മുസ്‌തഫയെ പേർഷ്യൻ അതിർത്തിയായ അമാസ്യയിലേക്ക് സ്ഥലം മാറ്റുകായും ചെയ്തു.

1543 ൽ ഷഹ്‌സാദ മെഹ്മദ് മരണപ്പെട്ടപ്പോൾ ഇരു ഭാര്യമാരും തങ്ങളുടെ മക്കൾക്ക് വേണ്ടി രംഗത്തിറങ്ങി.  പക്ഷെ ഇത്തവണയും ഹുർറം സുൽത്താനായാണ് വിജയിച്ചത്.  ഹുർറം സുൽത്താനയുടെ രണ്ടാമത്തെ മകനായ സലീമിനെ (പിന്നീട് സുൽത്താനാകുന്ന സലീം രണ്ടാമൻ)യാണ് മനിസയുടെ ഗവർണറായി സുൽത്താൻ തിരെഞ്ഞെടുത്തത്.  മുസ്‌തഫയെ കോന്യയിലേക്ക് സ്ഥലം മാറ്റുകയും ചെയ്‌തു.  തനിക്കെതിരെ മുസ്തഫ രംഗത്തു വരുമെന്ന് ഭയന്നായിരുന്നു ഈ നടപടി. 

1546ൽ ഹുർറം സുൽത്താനയുടെ അടുത്ത പുത്രൻ ബയസീദിനെ കോന്യയുടെ ഗവർണറാക്കി മുസ്‌തഫയെ തിരികെ അമസ്യയിലേക്ക് തന്നെ അയച്ചു. 

എങ്കിലും പിന്നീട് മുസ്തഫ പേർഷ്യൻ രാജാവുമായി ബന്ധപ്പെട്ട് സുലൈമാനെതിരെ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് ആരോപിച്ച് സുൽത്താൻ സുലൈമാൻ അദ്ദേഹത്തെ വധിക്കാൻ ഉത്തരവിട്ടു.  

തന്റെ മകനെ ബുർസയിൽ മറമാടിയ ശേഷം 1581 ൽ മരണപ്പെടുന്നത് വരെ മാഹിദെവ്റാൻ ബുർസയിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്.  


അവലംബം: 

Mahidevran – The overshadowed Chief Consort, by Ezgi Özcan.

Post a Comment

Previous Post Next Post