വൈറ്റ് ബിയേർഡ്സ്: രാഷ്ട്ര നിർമിതിക്ക്‌ പിന്നിലെ രഹസ്യ കൈയ്യൊപ്പുകൾ

Ottoman White beards' history malayalam


ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന മുസ്‌ലിം ഭരണകൂടം ഉസ്മാനീ ദൗലത്താണ്. ആറു നൂറ്റാണ്ടിലേറെകാലം അവർ ചരിത്രത്തിൽ തിളങ്ങി നിന്നു. ഉസ്മാനി ദൗലത്തിന് പുറമെയും ഒട്ടേറെ തുർക്കി ഭരണകൂടങ്ങൾ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. തുർക്കികകളുടെ ഈ അസൂയാവഹമായ മുന്നേറ്റങ്ങൾക്ക് പിന്നിൽ എന്തായിരിക്കും?. അറബികൾ മാത്രം കയ്യടക്കി വെച്ചിരുന്ന ഇസ്‌ലാമിക പൈതൃകത്തെ  വളരെയേറെ നാൾ മുന്നിൽ നിന്ന് നയിക്കാൻ ഇവരെ പ്രാപ്തരാക്കിയ ശക്തിയെന്താണ്?. ലോകത്തിലെ വമ്പൻ ശക്തിയായിരുന്ന ബൈസാന്റൈൻ സാമ്രാജ്യത്തെ അവരുടെ തട്ടകത്തിൽ നിന്ന് കെട്ടുകെട്ടിക്കാൻ അവർക്ക് ഊർജം പകർന്നത് ആരാണ്?.

തുർക്കികളുടെ തുടർച്ചയായ വിജയങ്ങൾക്ക് പിന്നിൽ ശക്തമായ ഒരു രഹസ്യ സംഘം വർത്തിച്ചിരുന്നു. ദിരിലിഷ് എർതുഗ്രുൽ, കുർലുസ് ഉസ്മാൻ തുടങ്ങിയ തുർക്കി ചരിത്ര സീരീസുകളുടെ നിത്യ പ്രേക്ഷകർ 'വൈറ്റ് ബിയേർഡ്സ്' എന്ന പദം കേട്ടു പരിചയിച്ചവരാവും. തുർക്കികളുടെ അടിത്തറ ശക്തിപ്പെടുത്തി ചരിത്രപരമായ പല നഗരങ്ങളും കീഴടക്കാൻ അവരുടെ യുവ സമൂഹത്തെ പ്രാപ്തരാക്കിയതിൽ ഈ രഹസ്യ സംഘത്തിന്റെ പങ്ക് അപാരമാണ്.

പ്രശസ്ത ചരിത്രകാരൻ റാശിദുദ്ദീൻ ഹമദാനി  ഈ സംഘത്തെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. ഇതിന്റെ സ്ഥാപകനായി അറിയപ്പെടുന്ന  ദെദെ കോർകുത് ഒരു യഥാർഥ ചരിത്ര പുരുഷനാണെന്നും 195 വയസ്സ് വരെ അദ്ദേഹം ജീവിച്ചിരുന്നു എന്നും അദ്ദേഹം സമർഥിക്കുന്നു. തുർക്കികളുടെ കൂട്ടത്തിൽ ഏറെ ബുദ്ധിസാമർഥ്യമുള്ളയാളായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കുന്നതിൽ അദ്ദേഹത്തിന് അപാര മികവുണ്ടായിരുന്നു. പ്രായം ഏറെയുള്ളതിനാൽ തന്നെ താടി നര ബാധിച്ച് വെളുത്തിരുന്നു. തുർക്കികൾ സ്നേഹപൂർവം അദ്ദേഹത്തെ അഖ്സഖൽ (മുതിർന്നവർ,വെള്ളത്താടിക്കാർ) എന്ന് വിളിച്ച് പോന്നു.

തുർക്കികൾ ഇസ്‌ലാമിലേക്ക് കടന്ന് വരുന്നതിന് മുമ്പുള്ള സമയം, അന്നത്തെ ഓഗുസ് ഗോത്രത്തലവൻ മക്കയിലെ പ്രവാചകനെക്കുറിച്ച് കേട്ടപ്പോൾ യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ ദെദെ കോർകുതിനെ മക്കയിലേക്ക് അയച്ചു. അദ്ദേഹം അവിടെ ചെന്ന് മുസ്‌ലിമായി. നബിയുടെ കൂടെ കഴിയുമ്പോഴാണ് അദ്ദേഹം പ്രശസ്തമായ ആ പ്രവചനം കേൾക്കാനിടയാക്കുന്നത്. 

"കോൺസ്റ്റാന്റിനോപ്ൾ കീഴടക്കപ്പെടുക തന്നെ ചെയ്യും, ആ സേനയും സേനാധിപനും എത്ര മാഹാത്മ്യരാണ്!" 

എന്ന നബി വചനം കേട്ട് അദ്ദേഹം ഓഗുസ് ഗോത്രത്തിലേക്ക് തിരിച്ചു. അന്നത്തെ ഗോത്രത്തലവനായിരുന്ന 'യിനാൽ ഖാനി'നോട് ഈ വിവരം പറഞ്ഞു. അദ്ദേഹമടക്കം കുറഞ്ഞ പേർ ഇസ്‌ലാം സ്വീകരിച്ചു. കോൺസ്റ്റാന്റിനോപ്ൾ കീഴടക്കുന്നത് തങ്ങളുടെ പിൻഗാമികളായിരിക്കണമെന്ന ലക്ഷ്യത്തിൽ അവർ ഒരു രഹസ്യ സംഘത്തിന് രൂപം നൽകി.

White beards' symbol
(White beards' symbol)

പതിയെ പതിയെ തുർക്കികൾ ഇസ്‌ലാമിലേക്ക് കടന്ന്‌വന്നുകൊണ്ടിരുന്നു. താടി നരച്ച മുതിർന്നവരെ സഹായിക്കാനായി തങ്ങളുടെ മക്കളെ പറഞ്ഞയക്കുന്നത് തുർക്കികളുടെ പതിവായിരുന്നു.  ഇങ്ങനെ വരുന്ന യുവ തലമുറയെ ഇവർ രഹസ്യ ദൗത്യങ്ങൾ ഏൽപിച്ച് കൂടെ നിർത്തി.

ആദ്യകാലങ്ങളിൽ ഈ സംഘം അറിയപ്പെട്ടിരുന്നത് മറ്റൊരു പേരിലായിരുന്നു. ക്രി 628 ലാണ് ഔദ്യോഗികമായി രഹസ്യ സംഘം രൂപീകൃതമായത് എന്നും പറയപ്പെടുന്നുണ്ട്. ആ സമയത്ത് 50 പേർ സംഘത്തിലുണ്ടായിരുന്നു.  സെൽജൂഖി ദൗലത്തും ഉസ്മാനീ ദൗലത്തും സ്ഥാപിച്ചെടുത്തതിന് പിന്നിൽ ഇവരുടെ കരങ്ങളുണ്ട്. സൂഫി വര്യരായ ആഹി എവ്റാനും ഇബ്നു അറബിയുമൊക്കെ ഈ സംഘത്തിൽ വർത്തിച്ചിരുന്നു. ചെന്നായയുടെ തലയായിരുന്നു ഇവരുടെ ആദ്യ കാല ചിഹ്നം.  സുൽത്താൻ മുഹമ്മദ് അൽ ഫാതിഹ് ഇവരുടെ നിർദേശ പ്രകാരം 'കിലിത് ബാഹിർ കോട്ട' കീഴടക്കി. ആ കോട്ടയുടെ രൂപം മൂന്ന് ചന്ദ്രക്കലകൾ ചേർത്ത് വെച്ചത് പോലെയായിരുന്നു. ശേഷം സുൽത്താൻ ഇവരുടെ സംഘത്തിന് ആ രൂപം ചിഹ്നമായി നിർദേശിച്ചു. അന്ന് മുതൽ മൂന്ന് ചന്ദ്രക്കലകൾ ചേർന്ന് നിൽക്കുന്നതാണ് ഇവരുടെ ചിഹ്നം

Kilit bahir kalesi
(Kilit bahir castle)

സുൽത്താൻ മുഹമ്മദ് അൽ ഫാതിഹ് 1453 ൽ കോൺസ്റ്റാന്റിനോപ്ൾ കീഴടക്കി. ആ ചരിത്ര വിജയത്തിന് ശേഷം 'വൈറ്റ് ബിയേർഡ്സ്' പതിയെ ചരിത്രത്തിൽ നിന്ന് ഉൾവലിയാൻ തുടങ്ങി. അവരുടെ ഏക സ്ഥാപിത ലക്ഷ്യം നബി വചനം യാഥാർഥ്യമാക്കൽ മാത്രമായിരുന്നു. വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അവർ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു.


References:
Lewis, Geoffrey,. The Book of Dede Korkut
etc.......

Post a Comment

Previous Post Next Post