രാജാക്കന്മാരുടെ പ്രാപ്തി കുറവ് സാമ്രാജ്യത്തെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നുതന്നെയാണ്. എന്നാൽ ബാഹ്യമായ ചില കാര്യങ്ങൾ കൂടി അതിനുണ്ട്. 1347 ൽ യൂറോപ്പിനെ ഒന്നടങ്കം ബാധിച്ച പ്ലാഗ് (ബ്ലാക്ക് ഡെത്ത്) കോൺസ്റ്റാന്റിനോപ്പിളിനെ പിടിച്ചു കുലുക്കിയിരുന്നു. 1431 ൽ പ്ലാഗിന്റെ രണ്ടാം വരവും കൂടിയായപ്പോൾ സാമ്രാജ്യം കൂടുതൽ ക്ഷയിച്ചു.
തുടർച്ചയായി ഉള്ള പകർച്ചവ്യാധികൾക്കപ്പുറം മതപരമായ അഭിപ്രായ ഭിന്നതുകളുംകോൺസ്റ്റാന്റിനോപ്പിളിന്റെ ശക്തിക്ക് ഭംഗം വരുത്തുന്നതായിരുന്നു. റോമൻ വിഭാഗവും ലാറ്റിൻ വിഭാഗവും തമ്മിലുള്ള ഉൾപോര് ഭയങ്കരമായിരുന്നു. റോമൻ പോപ്പും കോൺസ്റ്റാന്റിനോപ്പിളിലെ ആർച്ച്ബിഷപ്പും തമ്മിൽ നിലനിന്നിരുന്ന ഭിന്നതകളാണ് ഇവയിൽ പ്രധാനം. റോമൻ പോപ്പിന്റെ പകരക്കാരനായി തന്നെ കാണാൻ ബിഷപ്പിനായില്ല. പോപ്പിനുള്ള അതേ സ്ഥാനം തനിക്കും ഉണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ റോമൻ പോപ്പ് കോൺസ്റ്റാന്റിനോപ്പിളിലെ ആർച്ച്ബിഷപ്പിനെ തനിക്ക് താഴെയായി മാത്രമേ പരിഗണിച്ചുള്ളൂ.
മത നേതാക്കളെ പോലെ സാധാരണക്കാരും ഭിന്നതകൾക്ക് ആക്കം കൂട്ടിയിരുന്നു. കോൺസ്റ്റാന്റിനോപ്പിളിലെ ജനങ്ങൾ ഓർത്തഡോക്സ് വിശ്വാസികളായിരുന്നു. അതേസമയം കത്തോലിക്കാ വിഭാഗമായ യൂറോപ്പുകാർ ഓർത്തഡോക്സുകൾ മുസ്‌ലിംകളെ പോലെ കൊല്ലപ്പെടേണ്ടവരാണ് എന്ന് വിശ്വസിച്ചിരുന്നു.
രണ്ട് ചർച്ചുകൾക്കിടയിലുള്ള ഈ അഭിപ്രായ ഭിന്നതകൾ നഗരത്തിന്റെ തകർച്ചക്ക് വലിയ ഹേതുകമായിരുന്നു.
കോൺസ്റ്റാന്റിനോപ്പിളിന്റെ തകർച്ചയിൽ നാലാം കുരിശു യുദ്ധത്തിനും അതിന്റേതായ പങ്കുണ്ട്. 1204ലെ കുരിശുയുദ്ധം അതിൻറെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് തെന്നിമാറി കോൺസ്റ്റാൻറ്റിനോപ്പിളിനെ കീഴടക്കുന്നതിലും അവിടെ കവർച്ച നടത്തുന്നതിലുമാണ് അവസാനിച്ചത്. ഇതിന്റെ കാരണവും മതത്തിനകത്തെ വിഭാഗീയതകളായിരുന്നു. കത്തോലിക്ക വിഭാഗമായ ലാറ്റിൻ ജനത കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി അര നൂറ്റാണ്ട് കാലത്തോളം അവിടെ ഭരണം നടത്തി.
1261 ലാണ് ബൈസന്റെെൻ ജനതയ്ക്ക് തലസ്ഥാനം ലാറ്റിൻ അധിനിവേശത്തിൽ നിന്നും തിരിച്ചു പിടിക്കാൻ സാധിച്ചത്. അര നൂറ്റാണ്ടിലെ തങ്ങളുടെ തലസ്ഥാനം ഭരിച്ച റോമക്കാരെ അതോടെ അവർ ശക്തമായി വെറുക്കാൻ തുടങ്ങി.
പിന്നീട് വന്ന മിഖായേൽ എട്ടാമൻ രണ്ടു ചർച്ചുകളെയും ഒന്നിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു. പക്ഷേ അദ്ദേഹത്തിന് എതിരെ അന്നത്തെ കോൺസ്റ്റാന്റിനോപ്പിൾ ആർച്ച് ബിഷപ്പടക്കം പലരും രംഗത്ത് വന്നു. പിന്നീട് റോമൻ പോപ്പ് മരിക്കുകയും അദ്ദേഹത്തിൻറെ പിൻഗാമിയായി ഓർത്തഡോക്സ് ജനതയോട് കൂടുതൽ വെറുപ്പുള്ള പുതിയ പോപ്പ് കടന്നു വരികയും ചെയ്തതോടെ മിഖായേൽ ഇരു ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെട്ടു.
References:
- فتح القسطنطينية ، الدكتور عبدالسلام عبدالعزيز فهمى