പൗരസ്ത്യ ദേശത്തെക്കുറിച്ചുള്ള പടിഞ്ഞാറിന്റെ ധാർഷ്ട്യ മുൻവിധി അക്കാദമിക ലോകത്ത് വരുത്തിവെച്ച വിനകൾ അനേകമാണ്. അപരിഷ്‌കൃതരും കാടന്മാരുമായ പൗരസ്ത്യർക്ക് സ്വയം പ്രതിനിധീകരിക്കാൻ സാധിക്കില്ലെന്നും അവരെ സംസ്കരിക്കൽ 'വെള്ളക്കാരന്റെ മേലുള്ള ഭാരിച്ച ഉത്തരവാദിത്ത'മാണെന്നും പ്രസ്താവിച്ച് കടന്നു വന്ന യൂറോപ്യൻ ശക്തികൾ കിഴക്കിന്റെ ചരിത്രം മാറ്റിയെഴുതുന്നതിൽ വഹിച്ച പങ്ക് വളരെ ഭീകരമാണ്. സ്വയം ചരിത്രങ്ങളും ചിത്രങ്ങളും നിർമിച്ച് യാഥാർഥ്യങ്ങളെ കുഴിച്ചു മൂടുന്നതിലും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിലും അവർ വിജയിച്ചു. ജ്ഞാനോല്പാദനം പടിഞ്ഞാറിന്റെ മാത്രം കുത്തകയാക്കി വകവെച്ച് നൽകുന്നതിലൂടെ കോളനിവൽകൃത സമൂഹങ്ങൾക്ക് അവരുടെ ചരിത്രം പറയാനുള്ള അവകാശവും നഷ്ടപ്പെട്ടു.
ഓട്ടോമൻ ഹറമുകളെക്കുറിച്ചുള്ള യൂറോപ്യൻ ഗ്രന്ഥങ്ങൾ ജ്ഞാനോല്പാദനരംഗത്തെ പടിഞ്ഞാറൻ ആധിപത്യം വരുത്തിത്തീർത്ത കളങ്കങ്ങളുടെ വലിയൊരു ഉദാഹരണമാണ്.
പൗരസ്ത്യ സ്ത്രീകളെക്കുറിച്ച് തികച്ചും വസ്തുതാ വിരുദ്ധമായ അബദ്ധ ധാരണകളാണ് യൂറോപ്പിൽ നിലനിന്നിരുന്നത്. അവിടെ സ്ത്രീകൾ തീർത്തും അപരിഷ്കൃതരും ഉദാസീനരും അച്ചടക്കരഹിതരുമാണെന്നും അവരുടെ ജീവിതത്തിൻ്റെ പരമലക്ഷ്യം പുരുഷൻ്റെ ലൈംഗികതാൽപര്യങ്ങൾക്ക് അടിമപ്പെടുകയെന്നത് മാത്രമാണെന്നും അവർ ധരിച്ചു വെക്കുകയും ചിത്ര-ലേഖന രചനകളിൽ അത് പകർത്തുകയും ചെയ്തു. യജമാനനെ ആകൃഷ്ടനാക്കത്തക്ക വിധം നഗ്നത പ്രകടിപ്പിച്ച് സോഫയിൽ കിടക്കുന്ന സ്ത്രീ ശരീരങ്ങളും ഹമാമിൽ(പൊതുകുളിപ്പുര) വിശ്രമിക്കുന്ന നഗ്ന സ്ത്രീ ശരീരങ്ങളുമാണ് ഓട്ടോമൻ കൊട്ടാരത്തിലെ സ്ത്രീ സേവകരുടേതെന്ന് പറഞ്ഞ് പല പാശ്ചാത്യ ചിത്രകാരന്മാരും വരച്ചു പരിചയപ്പെടുത്തിയത്. ഹറമുകളെക്കുറിച്ചും ഓട്ടോമൻ സ്ത്രീകളെക്കുറിച്ചും പരിമിതമായ അറിവ് മാത്രമാണ് ഇവർക്കുണ്ടായിരുന്നത്.
പൗരസ്ത്യ സ്ത്രീകളെക്കുറിച്ചുള്ള യൂറോപ്പിന്റെ കാഴ്ചപ്പാടുകൾ പിറവി കൊള്ളുന്നത് 'ആയിരത്തൊന്നു രാവുകളി'ൽ നിന്നാണ് എന്ന് അമേരിക്കൻ ചരിത്രകാരിയായ അസ്‌ലി സെഞ്ചർ തന്റെ "ഓട്ടോമൻ വിമൺ; മിത്ത് ആന്റ് റിയാലിറ്റി" എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ആദ്യമായി ഫ്രഞ്ചിലേക്കും പിന്നീട് 'അറേബ്യൻ നൈറ്റ്സ്' എന്ന പേരിൽ ഇംഗ്ലീഷിലേക്കും ഭാഷാന്തരം ചെയ്യപ്പെട്ട ഈ സാഹിത്യ കൃതിയിൽ ചിത്രീകരിക്കപ്പെട്ട കഥാനായികയുടെ ജീവിതമടിസ്ഥാനമാക്കിയാണ് പലരും ഓട്ടോമൻ സ്ത്രീകളെക്കുറിച്ചും അവർ വസിക്കുന്ന ഹറമുകളെ കുറിച്ചും എഴുതിയത്. യൂറോപ്പിൽ സ്ത്രീകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ വ്യത്യസ്തമായിരുന്നു. സ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തെ വളരെ മോഷമായാണ് തുടക്കത്തിൽ ക്രിസ്റ്റ്യാനിറ്റിയും കണ്ടിരുന്നത്. ആദ്ധ്യാത്മികമായി ഉയരണമെങ്കിൽ ബ്രഹ്മചര്യം അത്യാവശ്യമാണെന്ന് അവർ നിരീക്ഷിച്ചു. സന്താനോൽപാദത്തിന് വേണ്ടിയുള്ള അനിവാര്യമായ ഒരു തിന്മായായി അവർ വിവാഹത്തെ വ്യഖ്യാനിച്ചു. ഇത്തരമൊരു പരിതസ്ഥിതിയിൽ നിന്ന് പൗരസ്ത്യ സ്ത്രീകളെ വീക്ഷിച്ചത് കാരണമായാണ് യൂറോപ്യൻ രചനകളിൽ അവർ അപരിഷ്കൃതരും കാമാർത്ഥരുമായി ചിത്രീകരിക്കപ്പെട്ടത്. യൂറോപ്യൻ സ്ത്രീകളെത്തന്നെയും അവർ രണ്ടാം കിടയായിട്ടാണ് കണ്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് യൂറോപ്യൻ സ്ത്രീകൾക്ക് മെച്ചപ്പട്ട സ്ഥാനം സമൂഹത്തിൽ ലഭിച്ച് തുടങ്ങുന്നത്.
ഹറമെ- ഹുമായൂൺ

ഹറം എന്ന പദത്തിന് പരിശുദ്ധമായത്, നിഷിദ്ധമായത് എന്നൊക്കെയാണ് അർഥം. മുസ്‌ലിംകൾ മക്കയെയും മദീനയും ഖുദ്സിനെയുമെല്ലാം 'ഹറം ശരീഫ്' എന്ന് വിളിക്കാറുണ്ട്. ഓട്ടോമൻ ഹറമിനും ഇത്തരത്തിൽ തന്നെയാണ് പേര് വെക്കപ്പെട്ടത്. പൊതു പ്രവേശനം നിരോധിക്കപ്പെട്ട ഒരു സ്ഥലത്തെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഭൂമിയിലെ അല്ലാഹുവിൻ്റെ ഖലീഫ എന്ന നിലയിൽ ഓട്ടോമൻ സുൽത്താൻമാർ ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. അവരുടെ കൊട്ടാരത്തിൻ്റെ ഉൾഭാഗത്തെയാണ് 'ഹറമെ- ഹുമായൂൺ' എന്ന് ആദ്യകാലങ്ങളിൽ വിളിക്കപ്പെട്ടിരുന്നത്. പിന്നീട് കൊട്ടാരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകമായി സ്ഥലങ്ങൾ സജ്ജീകരിച്ചപ്പോൾ അതിനും 'ഹറമെ ഹുമായൂൺ' എന്ന് പേര് വെക്കപ്പെട്ടു. അവിടെ സുൽത്താൻ്റെ സാന്നിധ്യമുണ്ടായിരുന്നു എന്നത് കൊണ്ടാണിത്. സുൽത്താൻ മുഹമ്മദ് രണ്ടാമന്റെ ഭരണസമയത്താണ് ഹറം കൂടുതൽ വ്യവസ്ഥാപിതമായത്. ഓട്ടോമൻ വീടുകൾക്ക് രണ്ടു ഭാഗങ്ങളുണ്ടായിരുന്നു. പുരുഷന്മാർ ഇടപഴകുകയും അതിഥികളെ സ്വീകരിക്കുകയും ചെയ്തിരുന്ന ഭാഗത്തെ 'സലാംലിക്' എന്നും സ്ത്രീകളും കുട്ടികളും ഇടപഴകുന്ന സ്ഥലത്തെ 'ഹറംലിക്' എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്.
സുൽത്താൻ്റെ ഭാര്യമാരും മക്കളും സേവകരായ സ്ത്രീകളുമാണ് ഹറമിലെ അന്തേവാസികൾ. ഭരിക്കുന്ന സുൽത്താൻ്റെ മാതാവിനായിരിക്കും ഹറമിൻ്റെ നേതൃത്വം. മാതാവ് മരണപ്പെട്ടാൽ നേതൃത്വം ഭാര്യമാരിലേക്ക് നിങ്ങും. ഇസ്‌ലാമിക നിയമപ്രകാരം ഒരാൾക്ക് ഒരേ സമയം നാല് ഭാര്യമാർ അനുവദനീയമാണ് (എല്ലാവർക്കും തുല്യപരിഗണന നൽകാൻ കഴിയുമെങ്കിൽ). അതിനു പുറമെ അടിമ സ്ത്രീകൾ/ വെപ്പാട്ടികളും അനുവദനീയമാണ്. ചില രാഷ്ട്രീയ കാരണങ്ങളാൽ ഓട്ടോമൻ സുൽത്താന്മാരിൽ ഭൂരിഭാഗവും വിവാഹം കഴിക്കുന്നതിന് പകരമായി അടിമസ്ത്രീകളെ സ്വീകരിക്കുകയാണ് ചെയ്തിരുന്നത്.
ഹറമിലെ ഭൂരിഭാഗം പേരും അടിമകളായി ഉസ്മാനികൾക്ക് വിൽക്കപ്പെട്ട വിദേശികളായ അമുസ്‌ലിം സ്ത്രീകളായിരിക്കും. അവർ പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്ത് ഓട്ടോമൻ കൊട്ടാരത്തിൽ താമസിക്കും. ചിലർ കൊട്ടാരത്തിലെ സേവകരാവും. മറ്റു ചിലർക്ക് സുൽത്താന്മാരുടെ പങ്കാളികളാവാൻ ഭാഗ്യം ലഭിക്കും. ഓട്ടോമൻ രാഷ്ട്രീയ ചരിത്രത്തിൽ അറിയപ്പെട്ട പല സ്ത്രീകളും ആദ്യ കാലങ്ങളിൽ ഇത്തരത്തിൽ അടിമകളായി എത്തിയവരായിരുന്നു
വ്യാപകമായ മിഥ്യാധാരണകൾ

ഓട്ടോമൻ തുർക്കി സന്ദർശിച്ച ചില യൂറോപ്യൻ സഞ്ചാരികളാണ് ഹറമുകളെക്കുറിച്ച് കൂടുതൽ വിവരണങ്ങൾ നൽകിയത്. ഓട്ടോമൻ സ്ത്രീകളുടെ ഹറമുകളിൽ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. തുർക്കികളിൽ ഭൂരിഭാഗം പേരും തന്നെ ദർശിച്ചിട്ടില്ലാത്ത അന്തർജനങ്ങളെക്കുറിച്ചാണ് യൂറോപ്യൻ യാത്രികർ വളരെ വിശദമായി വർണിക്കുന്നത്. അസത്യങ്ങളും അർദ്ധ സത്യങ്ങളും നിറഞ്ഞ കേട്ടുകേൾവികളോ പൂർവ ഗ്രന്ഥങ്ങളോ അടിസ്ഥാനമാക്കിയാണ് അധിക പേരും ഈ മേഖലയെക്കുറിച്ച് വാചാലമായതെന്നോർക്കണം. ഇത്തരം സഞ്ചാരികൾക്ക് ഓട്ടോമൻ കൊട്ടാരത്തിലേക്ക് പ്രവേശനാനുമതി ലഭിക്കണമെങ്കിൽ തന്നെ അവർ രാഷ്ട്രീയ നയതന്ത്ര ബന്ധങ്ങളുള്ളവരായിരിക്കണം. ഒരുനോക്കു പോലും കാണാത്ത ആന്തരിക രംഗങ്ങളെക്കുറിച്ച് വളരെ വിശദമായി വിസ്മയിപ്പിക്കത്തക്ക രീതിയിൽ പലരും കുറിച്ചു വെച്ചിട്ടുണ്ട്. ഈ അടിസ്ഥാന രഹിതമായ ഗ്രന്ഥങ്ങളായെണ് പൗരസ്ത്യർ പോലും പഠനാവശ്യങ്ങൾക്കായി അവലംബിക്കുന്നത് എന്നതാണ് ഏറെ സങ്കടകരം.
ഓട്ടോമൻ ഹറമുകളെക്കുറിച്ച് യൂറോപ്പിൽ നില നിന്നിരുന്ന മിഥ്യാധാരണകളെ പൊളിച്ചെഴുതുന്നതിൽ ചില യൂറോപ്യൻ സ്ത്രീ സഞ്ചാരികൾക്ക് വലിയ പങ്കുണ്ട്. ലേഡി മോന്റഗു, ജൂലിയ പാർഡോ, ലൂസി ഗാർനറ്റ്, ഫാനി ബ്ലന്റ് തുടങ്ങിയവർ അക്കൂട്ടത്തിൽ പ്രമുഖരാണ്. പുരുഷന്മാരായ സഞ്ചാരികൾക്ക് ഹറമിലേക്ക് പ്രവേശനമില്ലാതിരുന്നപ്പോൾ സ്ത്രീ സഞ്ചാരികൾ ഹറമിലേക്ക് പ്രവേശിക്കുകയും യാഥാർഥ്യങ്ങൾ കണ്ണ് കൊണ്ട് കാണുകയും ചെയ്തു. പല സ്ത്രീ സേവകരുമായും അവർ സംസാരിച്ചു. തങ്ങൾ മനസ്സിലാക്കി വെച്ച ഓട്ടോമൻ സ്ത്രീ സങ്കൽപത്തിൽ നിന്ന് എത്രയോ അകലെയാണവർ എന്ന് അവർ മനസ്സിലാക്കി.
ഇത്തരത്തിൽ ഏറെ പ്രചാരം നേടിയ കഥയാണ് 'തൂവാലക്കഥ'. സുൽത്താൻ എല്ലാ അടിമ സ്ത്രീകളെയും നിരീക്ഷിക്കുകയും അതിൽ തനിക്ക് രാത്രി വേണമെന്ന് താൽപര്യപ്പെടുന്ന സ്ത്രീക്ക് നേരെ ഒരു തൂവാല എറിയുകയും ശേഷം അവരെ കുളിപ്പിച്ചൊരുക്കി സുൽത്താന് വേണ്ടി അയക്കുകയും ചെയ്യുന്ന ഒരു പതിവ് ഹറമിൽ ഉണ്ടായിരുന്നു എന്നാണ് കഥ പറയുന്നത്. ഈ കഥ പലരും നിരവധി തവണ ആവർത്തിച്ചത്തിലൂടെ ഇത് യാഥാർഥ്യമാണെന്ന് പലരും നിനച്ചു.
സ്ത്രീ സഞ്ചാരികളിൽ പ്രധാനിയായ ലേഡി മോൻ്റഗുവാണ് പ്രചുരപ്രചാരം നേടിയ 'തൂവാലക്കഥ'യെ പൊളിച്ചെഴുതിയത്. തുർക്കിയിലെ ബ്രിട്ടീഷ് അംബാസഡറുടെ ഭാര്യ കൂടിയായിരുന്ന അവർ 1716 ലാണ് തുർക്കി സന്ദർശിക്കുന്നത്.
ഓട്ടോമൻ ഹറമിൽ സുൽത്താൻ മുസ്തഫയുടെ ജീവിത പങ്കാളിയായിരുന്ന ഹഫ്സയുമായുള്ള സംഭാഷണം ഉദ്ധരിച്ചാണ് അവർ ഇത് വെറും കെട്ടുകഥയാണെന്ന് സമർഥിക്കുന്നത്. സുൽത്താൻ ഒരോ ദിവസവും ആരുടെ കൂടെ ചിലവഴിക്കണമെന്നതിൽ കൃത്യമായ ചിട്ടയും ക്രമങ്ങളും ഉണ്ടായിരുന്നുവെന്നും അത് കേവലമൊരു തൂവാലത്തുമ്പിൽ നിർണിതമാകുന്നതായിരുന്നില്ല എന്നുമാണ് അവർ പറഞ്ഞത്.
ഓറിയന്റലിസ്റ്റുകൾ പടച്ചുവിട്ട ഭീകര കഥകൾ പോലെയല്ല ഓട്ടോമൻ ഹറമുകളെന്നും, സ്ത്രീകൾക്ക് ഹറമിൽ ജീവിക്കുമ്പോൾ തങ്ങൾ ബന്ധനസ്ഥരാണ് എന്ന പ്രതീതിയില്ല, മറിച്ച് തികച്ചും സുരക്ഷിതരാണ് എന്ന ചിന്തയാണെന്നും പുരുഷന്മാർ തങ്ങളുടെ സ്ത്രീപങ്കാളികളെ ഏറെ പരിശുദ്ധമായാണ് കാണുന്നതെന്നും വിക്ടോറിയൻ സ്ത്രീ സഞ്ചാരികൾ മുൻ മിഥ്യാധാരണകളെ അപനിർമിച്ചുകെണ്ടെഴുതി.
ഹറമിൽ പ്രവേശനമുള്ള പുരുഷന്മാർ സുൽത്താന്മാരും അവരുടെ ചെറിയ കുട്ടികളുമാണ്. ഏഴു വയസ്സാകുന്നത് വരെ കുട്ടികൾ പൂർണമായും മാതാവിന്റെ കൂടെ ഹറമിലായിരിക്കും. അവർക്ക് പഠന സൗകര്യങ്ങൾ അകത്തു തന്നെയുണ്ടാകും. ഹറമിൽ സേവകരായ സ്ത്രീകളെ കൂടാതെയുള്ള മറ്റൊരു വിഭാഗം വെളുത്തതും കറുത്തതുമായ നപുംസകരാണ്. ലൈംഗിക തൃഷ്‌ണയില്ലാത്തതിനാൽ തന്നെ അവർക്ക് ഹറമിനകത്തായിരിക്കും ഉദ്യോഗം. കൊട്ടാരത്തിനകത്തെ സ്ത്രീകളെ സഹായിക്കുക, കുട്ടികളെ നിയന്ത്രിക്കുക, സുൽത്താനുമായി സന്ദേശങ്ങൾ കൈമാറുക തുടങ്ങിയവയാണ് അവരുടെ ജോലി. പ്രധാനമായും ഹറമിന്റെ കാവൽക്കാർ എന്ന നിലയിലാണ് അവർ വർത്തിച്ചിരുന്നത്.
ഹറമിൽ എല്ലാവർക്കും എന്തെങ്കിലുമൊരു ജോലിയുണ്ടാകും. ചിത്രങ്ങളിൽ കാണുന്ന പോലെ സുൽത്താനെ ആകർഷിപ്പിക്കും വിധം വിവസ്ത്രരായി നിൽക്കുന്ന രീതി ഹറമിൽ ഇല്ല. സ്ത്രീകൾ ഒന്നുകിൽ സേവകരായി ജോലി ചെയ്യും, അല്ലെങ്കിൽ പഠനങ്ങളിൽ വ്യാപൃതരാവും. നല്ല രീതിയിൽ സംസാരിക്കാനും മ്യൂസിക്കിൽ താല്പര്യമുള്ളവർക്ക് അത് പഠിക്കാനും നല്ല ബുദ്ധി സമർഥ്യമുള്ളവർക്ക് കണക്കുകൾ നോക്കാനും മറ്റുമായി അഭിരുചിക്കനുസരിച്ചുള്ള കലാ പരിശീലനങ്ങൾ അവിടെ വെച്ച് നൽകപ്പെടും. ഉസ്മാനി സുൽത്താന്മാരുടെ ഭാര്യമാരിൽ ഭൂരിഭാഗം പേരും സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരുപാട് നിർമിതികൾ അവർ പണികഴിപ്പിച്ചിട്ടുണ്ട്. ഫലസ്തീനിൽ ഇന്നും സൗജന്യമായി ഭക്ഷണം പാകം ചെയ്ത് നൽകി അശരണരുടെ ആശ്രയമായി വർത്തിക്കുന്ന 'ഹാസെകി സുൽത്താൻ ഇമാറാത്' സുൽത്താൻ സുലൈമാൻ ഖാനൂനിയുടെ ഭാര്യയായ ഹുർറം സുൽത്താന പണി കഴിപ്പിച്ചതാണ്.
യൂറോപ്പിനേക്കാൾ മികച്ച സ്ത്രീസ്വാതന്ത്ര്യം
യൂറോപ്പിൽ ഫെമിനിസം കടന്നു വരുന്നതിനും നൂറ്റാണ്ടുകൾക്കു മുമ്പ് ഓട്ടോമൻ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ പോരാട്ടങ്ങളില്ലാതെത്തന്നെ നേടിയെടുത്തിരുന്നു. ഇസ്‌ലാമിക ശരീഅതിനനുസരിച്ച് ഭരണം നടത്തിയിരുന്ന ഉസ്മാനികൾക്ക് കീഴിൽ അവർ തികച്ചും സ്വതന്ത്രരായിരുന്നു. ഇക്കാര്യം പല സഞ്ചാരികളും അത്ഭുതത്തോടെ കുറിച്ചു വെച്ചിട്ടുമുണ്ട്. 1789 ൽ തുർക്കി സന്ദർശിച്ച ലേഡി എലിസബത്ത് ക്രേവൻ വിവരിക്കുന്നത് ഇങ്ങനെയാണ്: "തുർക്കിയെപ്പോലെ സ്ത്രീകൾ ഇത്ര മാത്രം സ്വാതന്ത്ര്യം ആസ്വദിക്കുന്ന മറ്റൊരു രാജ്യവും ഞാൻ കണ്ടിട്ടില്ല. സ്ത്രീകളോടുള്ള പെരുമാറ്റ രീതിയിൽ അവർ മറ്റു ലോക രാഷ്ട്രങ്ങൾക്ക് മാതൃകയാണ്."
തുർക്കിയിൽ വിവാഹ ശേഷവും തങ്ങളുടെ സ്വത്തുകൾ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്നും യൂറോപ്പിലെ തങ്ങളുടെ ക്രിസ്ത്യൻ സഹോദരിമാരേക്കാൾ എത്രയോ മെച്ചപ്പെട്ടതാണ് അവരുടെ ജീവിതമെന്നും ലേഡി മോന്റഗു അത്ഭുതത്തോടെ രേഖപ്പെടുത്തി. സ്മാൾ പോക്‌സിനെതിരെ തുർക്കികൾ അനുവർത്തിച്ചു പോന്നിരുന്ന ആദ്യത്തെ 'വാക്‌സിനേഷൻ' രീതി യൂറോപ്യർക്ക് അവർ പരിചയപ്പെടുത്തിക്കൊടുക്കുന്നത് ഈ യാത്രക്കിടയിൽ അയച്ച കത്തുകളിലൂടെയാണ്. എങ്കിലും വാക്‌സിനേഷൻ ആദ്യമായി കണ്ടെത്തിയത് ഉസ്മാനികളായിരുന്നു എന്ന് നമുക്കെവിടെയും കാണാനാവില്ല. ഇതും ചരിത്ര രചനകളിലെ യൂറോപ്യൻ മേൽക്കോയ്മയുടെ അനന്തര ഫലമാണ്.
ഓട്ടോമൻ യുഗത്തിൽ മുസ്‌ലിം സ്ത്രീകൾ എത്രമാത്രം സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്ന് സറാ ഫാരിസ് തന്റെ "പടിഞ്ഞാറൻ ഫെമിനിസത്തിന്റെ ഉൽഭവകാലത്തെ ഓട്ടോമൻ സ്ത്രീകൾ" എന്ന ലേഖനത്തിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. പാശ്ചാത്യൻ സ്ത്രീ സഞ്ചാരികളുടെയും പണ്ഡിതരുടെയും രാഷ്ട്ര നേതാക്കളുടെയും ഉദ്ധരണികൾ വെച്ച് കൊണ്ട് തന്നെയാണ് അവർ അക്കാര്യം സ്ഥാപിക്കുന്നത്. പടിഞ്ഞാറിൽ വിവാഹത്തോട് കൂടി സ്ത്രീകളുടെ വ്യക്തിത്വം നഷ്ടപ്പെടുകയും നിയമപരവും സാമ്പത്തികവുമായ കാര്യങ്ങളിൽ അവർ പൂർണമായും ഭർത്താവിന് കീഴിലായി മാറുകയും ചെയ്യുമ്പോൾ ഓട്ടോമൻ സ്ത്രീകൾക്ക് വിവാഹ ശേഷവും പൂർണമായ അവകാശങ്ങൾ നിലനിന്നരിന്നുവെന്ന് അവർ സമർത്ഥിക്കുന്നു. തെരഞ്ഞെടുപ്പുകളിൽ നിന്നും ഭരണകാര്യങ്ങളിൽ നിന്നും യൂറോപ്യൻ സ്ത്രീകൾ വിലക്കപ്പെട്ടപ്പോൾ പതിനാറാം നൂറ്റാണ്ടിൽ 'സുൽത്താനേറ്റ് ഓഫ് വിമൺ' എന്ന് വിശേഷിക്കപ്പെടുന്ന രീതിയിൽ ഓട്ടോമൻ സ്ത്രീകൾ ഭരണ കാര്യങ്ങളിൽ വരെ സജീവമായി ഇടപെട്ടിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പരാതികളുമായി ഭരണാധികാരികളെ സമീപിക്കാമായിരുന്നു. സ്വയം വിവാഹ മോചനം ചെയ്യാനാവാത്ത വിധം നിയമങ്ങൾ പാശ്ചാത്യൻ സ്ത്രീകളെ തളച്ചിട്ടപ്പോൾ തുർക്കിയിൽ സ്ത്രീകൾക്കും വിവാഹമോചനത്തിനുള്ള അവസരങ്ങളുണ്ടായിരുന്നു. ഇത്തരത്തിൽ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക ജീവിതത്തിൽ യൂറോപ്യൻ സ്ത്രീകളെക്കാൾ ഉസ്മാനികൾ ഒരുപടി മുന്നിലായിരുന്നു എന്നും തങ്ങൾക്ക് വേണ്ട അവകാശങ്ങൾ നേടിയെടുക്കാൻ ഇസ്‌ലാമുള്ളത് കൊണ്ട് തന്നെ ഫെമിനിസത്തിന്റെ ആവശ്യകത ഓട്ടോമൻ സ്ത്രീകൾക്കുണ്ടായിരുന്നില്ല എന്നുമാണ് അവർ സമർത്ഥിക്കുന്നത്.
അവലംബം:
1. Ottoman Women: Myth and Reality, by Asli Sancar
2. The Imperial Harem: Women and Sovereigntyin the Ottoman Empire, by Leslie P. Peirce
3. Ottoman Women During the Advent of Western Feminism, by Zara Huda Faris
4. Babam Sultan Abdülhamid, by Ayşe Osmanoğlu

This article was originally published here
Great dear.
ReplyDeleteThe story is thrilling.
The fact is shining.
Yet the lie lies here around