ബൈസാന്റിയം, കോൺസ്റ്റാന്റിനോപ്പിൾ, ഇസ്താംബൂൾ : യുഗാന്തരങ്ങൾ

Ayasofya

ലോക ചരിത്രത്തിന്റെ വലിയൊരു ഭാഗവും ഉൾകൊള്ളുന്ന മഹത്തായ നഗരമാണ് കോൺസ്റ്റാന്റിനോപ്പിൾ. പല സാമ്ര്യാജ്യങ്ങളുടെയും ഉയർച്ചതാഴ്ചകൾക്ക്  സാക്ഷിയാണ് ഈ നഗരം. യൂറോപ്പിനോടും ഏഷ്യയോടും ഒരുപോലെ ബന്ധിക്കുന്ന നഗരത്തിന്റെ ഭൂപ്രകൃതിയാണ് പലരെയും ആകർശിക്കുന്നത്. ഇസ്താംബൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട നഗരം ആധുനിക യുഗത്തിലും അതിന്റെ സവിശേഷത കൊണ്ട് പ്രശസ്തമാണ്.

പ്രാചീന കാലം മുതൽക്കേ ജനവാസമുണ്ടായിരുന്നെങ്കിലും ഇസ്താംബൂൾ ഒരു നഗരമായി മാറുന്നത് ബി.സി ഏഴാം നൂറ്റാണ്ടിൽ ബയ്സാസ് രാജാവിന്റെ കീഴിൽ ഗ്രീക്കുകാർ അവിടെ താമസമാരംഭിച്ചതോടെയാണെന്ന് പറയപ്പെടുന്നു. അതോടെ നഗരത്തിന് ബൈസാന്റിയം എന്ന് നാമകരണം ചെയ്യപ്പെട്ടു. 

ബൈസാന്റിയം പിന്നീട് റോമൻ സാമ്രാജ്യത്തിന്റെ കീഴിൽ വന്നു. എ.ഡി 330 ൽ കോൺസ്റ്റന്റെെൻ ചക്രവർത്തി ഈ നഗരത്തെ തലസ്ഥാനമായി പ്രഖ്യാപിച്ചു. പിന്നീട് പത്ത് നൂറ്റാണ്ടിലേറെ കാലം ഈ നഗരം ബൈസാന്റെെൻ സാമ്യാജ്യത്തിന്റെ തലസ്ഥാനമായി നിലകൊണ്ടു. 

കോൺസ്റ്റന്റെെൻ ചക്രവർത്തി അധികാരമേറ്റെടുത്തതോടെയാണ് കോൺസ്റ്റാന്റിനോപ്പിൾ എന്ന് നഗരത്തിന് പുനർനാമകരണം ചെയ്യപ്പെടുന്നത്. അദ്ദേഹമാണ് റോമൻ രാജാക്കന്മാരിൽ നിന്ന് ആദ്യമായി ക്രൃസ്തുമതം സ്വീകരിക്കുന്നത്. പിന്നീട് പുതിയ മതത്തെ  കോൺസ്റ്റാന്റിനോപ്പാളിൽ വ്യാപിപ്പിക്കുകയും ചെയ്തു.

പിന്നീട് 1453 ൽ സുൽത്താൻ മുഹമ്മദുൽ ഫാതിഹ് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ അതിനെ ഇസ്‌ലാംബൂൾ എന്ന് പുനർനാമകരണം ചെയ്തു. അതാണ് പിന്നീട് ഇസ്താംബൂളായി മാറിയത്.

Post a Comment

Previous Post Next Post